Chapter Title : റോക്കി 2 [സാത്യകി]
പുള്ളിയാണ്. ഇവന് ഇഷാനി ആയി നല്ല അടുപ്പം ഉണ്ട്. അതാണ് അവളെ ഇഷ എന്ന് വിളിക്കുന്നത്. അവളുടെ കടയിലെ ആശ ചേച്ചി, അവളുടെ വീട്ടിൽ ഉള്ളവർ ഒക്കെ അവളെ ഇഷ എന്നാണ് വിളിക്കുന്നത്. ഇവന് വിളിക്കാമെങ്കിൽ പിന്നെ എനിക്ക് വിളിച്ചാൽ എന്താ..
'ചെറുക്കൻ എത്തിയോ ഇഷ..?
ഞാൻ വളരെ സാധാരണമെന്ന പോൽ അവളോട് ചോദിച്ചു. അവളെന്നെ നോക്കി ഒന്ന് കണ്ണുരുട്ടി.. എന്നിട്ട് പെട്ടന്ന് ഭാവം മാറ്റി ഉത്തരം തന്നു
'ഇല്ല. ഇപ്പൊ വരും..'
ഉണ്ണികൃഷ്ണൻ ഞങ്ങളുടെ അടുത്ത് നിന്നും പോയി കഴിഞ്ഞാണ് അവൾ എന്നോട് അതിനെ പറ്റി ചോദിക്കുന്നത്..
'നീ കുറച്ചു മുന്നേ എന്നെ എന്താ വിളിച്ചത്..?
'എന്തായിരുന്നു.. ഞാൻ ഓർക്കുന്നില്ല..'
ഞാൻ അറിയാത്ത ഭാവം നടിച്ചു
'അഭിനയിക്കേണ്ട.. നീ എന്നെ ഇഷ എന്നാ വിളിച്ചത്..'
'ആണോ..? ഞാൻ ഓർക്കുന്നില്ല. പെട്ടന്ന് അങ്ങനെ ആയിരിക്കും വായിൽ വന്നത്..'
'കള്ളത്തരം പറയല്ലേ.. നീ ഉണ്ണിയേട്ടൻ വിളിക്കുന്ന കേട്ട് വിളിച്ചത് ആണെന്ന് എനിക്ക് അറിയാം..'
ഇഷാനി എനിക്ക് ഒരു കിഴുക്ക് തന്നു.
'അതെന്താ എനിക്ക് വിളിക്കാൻ പാടില്ലേ അങ്ങനെ..?
'ഇത്രയും നാളും അങ്ങനെ അല്ലല്ലോ വിളിച്ചത്.. പിന്നെ ഇപ്പൊ എന്തിനാ ഈ ഉണ്ടാക്കി വിളി.. '
'ശരി.. ഞാനിനി ഒന്നും വിളിക്കുന്നില്ല..'
ഞാൻ പിണങ്ങിയത് പോലെ തിരിഞ്ഞു നിന്നു. എന്റെ പിണക്കം മാറ്റാൻ ഇഷാനി എന്റെ മുന്നിൽ വന്നു ലെഹങ്ക വിടർത്തി എന്നോട് ചോദിച്ചു
'എന്നെ കാണാൻ എങ്ങനുണ്ട്.. പറഞ്ഞില്ലല്ലോ..'
'അടിപൊളി ആയിട്ടുണ്ട്.. ഇപ്പൊ കണ്ടാൽ ശരിക്കും മൃണാൾ താക്കൂറിനെ പോലെ ഉണ്ട്..'
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
'ഓ
💬 Comments
View all comments