Chapter Title : റോക്കി 2 [സാത്യകി]
ഞാൻ ഇന്നലെ കളിയാക്കിയതിന് തിരിച്ചു തന്നത് ആണല്ലേ..'
അവൾ ഞാൻ കളിയാക്കിയത് ആണെന്നാണ് ധരിച്ചത്
'പക്ഷെ എന്നോട് കുറച്ചു പേര് പറഞ്ഞിട്ടുണ്ട് എന്നെ കാണാൻ ശ്രദ്ധ കപൂറിനെ പോലെ ഉണ്ടെന്ന്..'
ഇഷാനി എന്നോട് കുറച്ചു ജാടയിൽ പറഞ്ഞു.. അവൾ പറഞ്ഞത് വച്ചു ഞാൻ ശരിക്കും നോക്കിയപ്പോൾ "ചിച്ചോരെ" യിലെ ശ്രദ്ധയുടെ ഒരു ഏകദേശം ഷേപ്പ് ഉണ്ട്.. അതിന് കാരണം അതിലെ ശ്രദ്ധയുടെ ഹെയർ സ്റ്റൈൽ തന്നെ. ഇഷാനിയുടെ മുടിയും കറക്റ്റ് അത് പോലെ ആണ്..
' അത് കാണും. എന്തായാലും മലയാളം നടിമാരുടെ ഷേപ്പ് ഒന്നും നിനക്കില്ല.. '
'പോടാ പട്ടി..'
അവൾ എനിക്കൊരു അടി വച്ചു തന്നു. പിന്നെ പെട്ടന്ന് അമ്പലത്തിൽ ആണല്ലോ എന്നെ ചീത്ത വിളിച്ചത് എന്നോർത്തപ്പോൾ നെഞ്ചിൽ കൈ വച്ചു തൊട്ട് തൊഴുതു. അവളെ കാണാൻ ചെറുതായ് നോർത്ത് ലുക്ക് ഉണ്ടെന്ന് ഞാൻ ഇടയ്ക്കു പറഞ്ഞു കളിയാക്കാറുണ്ട്. എപ്പോ കേട്ടാലും ഇഷാനി അതിന് ദേഷ്യപ്പെടും. ലുക്കും നിറവും ഒക്കെ സാധാരണ മലയാളി പെൺകുട്ടികളിൽ നിന്ന് കുറച്ചു വ്യത്യാസം തോന്നാറുണ്ട് അവൾക്ക്. എന്തിന് അവളുടെ സംസാരത്തിൽ പോലും ഒരു സ്ലാങ് വ്യത്യാസം ഉണ്ട്. കൃഷ്ണ ഇടയ്ക്ക് അവൾ കൊറിയക്കാരികളെ പോലെ ആണ് കാണാനെന്നു എന്നോട് പറയും. അവളുടെ കേൾക്കെ പറഞ്ഞിട്ടില്ല പക്ഷെ..
'ഇപ്പൊ എന്നോട് ഇവിടെ വന്നു സംസാരിച്ചത് ആരാണെന്ന് അറിയുമോ..?
'പേര് അറിയാം..'
ഞാൻ പറഞ്ഞു
'അതാണ് ഉണ്ണിയേട്ടൻ.. ഞങ്ങളുടെ വീടിന്റെ അവിടുന്ന് കുറച്ചു മാറിയാണ് വീട്.. ഈ ചേട്ടനില്ലേ എന്നെ ഒരു നോട്ടമൊക്കെ ഉണ്ടായിരുന്നു..'
'നിന്നോട് ഇവൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ടോ..?
💬 Comments
View all comments