0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.2K

'ഹേയ് എന്നോട് അങ്ങനെ നേരിട്ട് ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഒരു കല്യാണം ആലോചന സെറ്റപ്പ് ഒക്കെ പണ്ട് തൊട്ടേ ഉണ്ട്.. രവിയച്ഛനും ഉണ്ണിയേട്ടന്റെ വീട്ടുകാരും ഒക്കെ ഇതിൽ വലിയ എതിർപ്പ് ഒന്നുമില്ല.. പിന്നെ ഞാൻ ഈ വിഷയത്തിലേക്ക് സംസാരം കടക്കുമ്പോൾ പിടി കൊടുക്കാറില്ല വീട്ടിൽ..'

അപ്പോൾ എനിക്ക് നാട്ടിൽ തന്നെ ഒരു എനിമി ഉണ്ട്. അതും വർഷങ്ങൾ ആയി ഇഷാനിയെ അറിയുന്ന ആൾ.. ഞാൻ അവനെ നോക്കിയപ്പോൾ അവൻ ദൂരെ നിന്ന് ഇടകണ്ണിട്ട് ഞങ്ങളെ നോക്കുന്നുണ്ട്. എന്റെ വരവ് അവനെ ഒന്ന് അലോസരപ്പെടുത്തി കാണണം.. ഞാൻ അവനെ നോക്കി നിൽക്കുമ്പോളാണ് അത്രയും നേരം ഞാൻ അവളിൽ നിന്ന് മറച്ചു വച്ച ഒരു കവർ എന്റെ കയ്യിലുള്ളത് അവൾ കണ്ടത്

'ഇതെന്തുവാ കവറിൽ.. ഗിഫ്റ്റ് ആണോ..? അത് വാങ്ങാൻ ആണോ പോയത്..?

ഞാൻ ആണെന്ന മട്ടിൽ തലയാട്ടി. അവളെ പതിയെ അമ്പലത്തിന്റെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് കൊണ്ട് പോയി ആ കവർ തുറന്ന് അതിനുള്ളിൽ ഉള്ളത് കാണിച്ചു കൊടുത്തു

'സ്വർണമാലയോ..?

അവൾ അമ്പരപ്പോടെ എന്നെ നോക്കി

'അതേ.. നിന്റെ പാറു ചേച്ചിക്ക് ഉള്ള വിവാഹസമ്മാനം.. എന്റെ വക അല്ല നിന്റെ വക..'

'എന്റെ വകയോ.. എനിക്ക് വേണ്ടി ആണോ നീ ഇത് വാങ്ങിച്ചത്..'

'അതേ.. നീ ആഗ്രഹിച്ചത് അല്ലെ അവൾക്ക് കൊടുക്കണം എന്ന്...'

'അതേ.. പക്ഷെ ഇത് വേണ്ട..'

അവൾ ഒരു കണിശതയോടെ പറഞ്ഞു

'അതെന്താ.. നാണക്കേട് വിചാരിച്ചാണോ.. ഈ എന്നോടോ ഇഷാനി..? നീ പലിശക്കാരന്റെ കയ്യിൽ നിന്ന് വാങ്ങാൻ ഇരുന്നതല്ലേ.. അപ്പൊ നീയെനിക്ക് അയാൾക്ക് കൊടുക്കുന്ന വില

💬 Comments

View all comments