0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.2K

വിജയിക്കുന്നതിന് മുന്നേ ഇഷാനി എന്നോട് വന്നു യാത്ര തുടരാമെന്ന് പറഞ്ഞു.. ഇങ്ങോട്ടുള്ള യാത്ര പോലെ അത്ര സംഭവംബഹുലം ഒന്നും അല്ലായിരുന്നു അങ്ങോട്ടുള്ള മടക്കയാത്ര.. അവളെ വീടിന് മുന്നിൽ ഇറക്കിയപ്പോൾ ഇരുട്ടിയിരുന്നു.. പോകുന്നതിന് മുമ്പ് അവൾക്ക് എന്തോ എന്നോട് പറയണം എന്ന പോലെ ഉണ്ടായിരുന്നു. പക്ഷെ പറയാൻ അവൾക്കും സാധിച്ചില്ല..പരസ്പരം പറയേണ്ടത് പറയാതെ അന്ന് ഞങ്ങൾ ബൈ പറഞ്ഞു പിരിഞ്ഞു..

അടുത്ത ദിവസം ക്ലാസ്സിന് പോകാൻ തയ്യാറാകുന്നതിന് മുമ്പാണ് എനിക്കൊരു കഴപ്പ് തോന്നിയത്.- താടി മീശ ഒന്ന് ഒതുക്കുക എന്നതായിരുന്നു പ്രസ്തുത കഴപ്പ്. അത്ര കാട് പിടിച്ചു വളർന്നിട്ടില്ല എങ്കിലും ഒന്ന് വെടിപ്പാകാം എന്ന് കരുതി.. ഈ താടിയും മീശയും കനം കുറയ്ക്കുമ്പോ എവിടെ നിർത്തണം എന്ന് നമുക്ക് ഒരിക്കലും പറയാൻ പറ്റില്ല. ഒന്നൂടെ മിനുക്കിയാൽ ലുക്ക്‌ ആകുമെന്ന ചിന്തയിൽ നമ്മൾ വീണ്ടും മുറിക്കും. അത് തന്നെ എനിക്കും പറ്റി.. ക്‌ളീൻ ഷേവ് ഒന്നും ആയില്ലെങ്കിലും മുഖത്തെ നല്ലൊരു ശതമാനം താടിയും മീശയും എനിക്ക് നഷ്ടമായി. ഇപ്പൊ ഇത് കണ്ടു ആരെങ്കിലും നല്ലത് പറയുമായിരുന്നു എങ്കിൽ അതെന്റെ അമ്മ ആയിരിക്കും....!

എന്തായാലും കോളേജിൽ ചെന്നപ്പോൾ മുതൽ ഓരോ വാണങ്ങളുടെ ഇളി കാണാൻ പറ്റി. കളഞ്ഞാൽ രണ്ടാഴ്ച കൊണ്ട് തിരിച്ചു വരുന്ന പൂട പോയതിനാണോ കുണ്ണകളെ ഈ ഇളി എന്ന് ഞാൻ മനസ്സിൽ ചോദിച്ചു.

'ഇപ്പോളാണ് ഇവൻ ശരിക്കും ഊക്കി ഭായ് ആയത്...'

രാഹുൽ കള്ളമൈരൻ ഈ അവസരം അങ്ങ് മുതലെടുക്കുവായിരുന്നു. കോളേജ് മൊത്തം ഞാൻ റോക്കി ഭായ് ആണെങ്കിലും ഇവനും ആഷിക്കും എന്നെ ഊക്കി ഭായ് എന്നാണ് വിളിക്കുന്നത്.

💬 Comments

View all comments