Chapter Title : റോക്കി 2 [സാത്യകി]
രണ്ട് മൈരന്മാരും ഏതോ കോമഡി പടം കണ്ടത് പോലെ എന്റെ മോന്ത കണ്ടു വൻ ഇളി. എന്തായാലും ക്ലാസ്സിൽ കുറച്ചെങ്കിലും എന്റെ പുതിയ ഗെറ്റപ്പിനെ കൊള്ളാമെന്നു പറഞ്ഞത് കൃഷ്ണ ആണ്..
'ഇത് ഇവരൊന്നും കളിയാക്കുന്ന പോലെ അത്ര മോശം ഒന്നുമല്ല. ഇവർ പെട്ടന്ന് നിന്നെ ഇങ്ങനെ കണ്ടത് കൊണ്ടാണ്..'
അവളെന്റെ മുഖത്ത് വിരലോടിച്ചു കൊണ്ട് പറഞ്ഞു.. ആ സമയത്താണ് ഇഷാനി ക്ലാസിലേക്ക് കയറി വരുന്നത്. എന്റെ മോന്തായം കണ്ടു അവൾ പൊട്ടിച്ചിരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അവളുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരിക്കുന്നു. അതിനിപ്പോ എന്താ സംഭവിച്ചത്.. ഓ കൃഷ്ണയുടെ കൈ എന്റെ മുഖത്ത് ആണല്ലോ.. ഇഷാനി മിക്കപ്പോഴും എന്നോട് പിണങ്ങുന്നതും അടി കൂടുന്നതും കൃഷ്ണ എന്റെ അടുത്ത് ഒരുപാട് സ്വാതന്ത്ര്യം എടുക്കുമ്പോ ആണ്.. എന്നാൽ ആ കാരണം പറഞ്ഞല്ല അവൾ വഴക്കിടുന്നത്.. അതിന് പ്രത്യേകം ഒരു കാരണം എപ്പോളും അവൾക്ക് വീണു കിട്ടും. പക്ഷെ അവളുടെ ദേഷ്യം കൃഷ്ണ ആയി അടുത്തിഴപഴകിയത് തന്നെ. ഇപ്പൊ മുഖത്ത് തലോടിയതിനും പിണങ്ങാൻ അവൾക്കൊരു കാരണം കിട്ടി. ഒരു അടിക്കേസ്..
ലഞ്ച് ബ്രേക്കിന്റെ സമയത്താണ് "അടി" എന്ന് എല്ലാവരും വിളിച്ചു പറയുന്നത് ഇഷാനി കേട്ടത്. അവളെങ്ങോട്ട് ശ്രദ്ധ കൊടുക്കാൻ പോയില്ല. അടി ഉണ്ടാക്കുന്നതും അത് കാണുന്നതും അവൾക്ക് താല്പര്യമില്ല. എന്നാൽ അത് കാണാൻ കൂടി നിന്നവർ ആരോ രാഹുലിന്റെ പേര് പറഞ്ഞപ്പോൾ ആണ് അവളുടെ ശ്രദ്ധി മാറിയത്.. രാഹുലിന് എന്തെങ്കിലും പറ്റിയോ എന്നറിയാൻ അവൾ ക്ലാസ്സിന് വെളിയിൽ ഇറങ്ങി. ഞങ്ങളുടെ ക്ലാസ്സിന് പുറത്ത് രണ്ടാം നിലയിൽ നിന്ന് നോക്കിയാൽ
💬 Comments
View all comments