0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.2K

തന്നെ കോളേജിന്റെ നടുത്തളം കാണാം. അവിടെ ആണ് പ്രശ്നം നടക്കുന്നത്.. ഏതോ സീനിയർ ആണ് രാഹുൽ ആയി വഴക്കുണ്ടാകുന്നത്.. എന്നാൽ അടി പിടി ആയിട്ടില്ല. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും തള്ളി നിൽക്കുവാണ്. ഇഷാനി അതിനിടയിലും അർജുനെ ആണ് നോക്കിയത്. രാഹുലിന് പ്രശ്നം വന്നാൽ അവിടെ എവിടെ ഉണ്ടെങ്കിലും അർജുൻ വന്നെത്തും എന്ന് അവൾക്കറിയാം. അവളുടെ ഊഹം പോലെ ആളുകളെ വകഞ്ഞു മാറ്റി അർജുൻ അവിടേക്ക് ഓടി അടുക്കുന്നത് ഇഷാനി കണ്ടു. ദൈവമേ അടി ഒന്നും ഉണ്ടാകല്ലേ.. ഇഷാനി മനസ്സിൽ പ്രാർഥിച്ചു..

'റോക്കിയും എത്തി.. ഇനി ഇപ്പൊ നല്ല അടി കാണാം..'

ഇഷാനിക്ക് അരികിൽ നിന്ന് കൃഷ്ണ ആവേശത്തോടെ പറഞ്ഞു. ഇഷാനിയെ പോലെ അടിയോട് താല്പര്യമില്ലാത്ത ആളൊന്നുമല്ല കൃഷ്ണ. അത്തരം ഹീറോയിസം ഒക്കെ ആസ്വദിക്കുന്ന ആളാണ് അവൾ.. റോക്കി ആ വഴക്കിനു ഇടയിൽ കയറിയപ്പോൾ കൃഷ്ണ ആഞ്ഞൊരു വിസിൽ അടിച്ചു.. ഇവൾ എന്തൊരു സാധനം ആണെന്ന് ഇഷാനി മനസിൽ ഓർത്തു.. എന്നാൽ കൃഷ്ണയുടെ ആഗ്രഹം പോലെ അടി പൊട്ടിയില്ല. അർജുൻ അവർക്കിടയിൽ നിന്ന് പ്രശ്നം പറഞ്ഞു തീർക്കുകയാണ്.. അത് കണ്ടു കൃഷ്ണ കൈ വിരൽ വായിൽ വച്ചു കടിച്ചു.

'നീ എന്താ ഈ കാണിക്കുന്നേ..?

അവളുടെ വിരൽ കടി കണ്ടു ക്രിസ്റ്റി ചോദിച്ചു

'ഇങ്ങനെ ചെയ്താൽ അടി ഉണ്ടാകുമെന്ന് ലച്ചു പറഞ്ഞിട്ടുണ്ട്.. ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കിയതാ..'

അത് കേട്ടതും ഇഷാനിക്ക് ദേഷ്യം കൂടി. ഒരു വഴക്ക് പറഞ്ഞു തീർക്കാൻ ശ്രമിക്കുമ്പോൾ അവിടെ പിന്നെയും അടി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നോ.. പെട്ടന്ന് വന്ന ദേഷ്യത്തിൽ ഇഷാനി കൃഷ്ണയുടെ

💬 Comments

View all comments