Chapter Title : റോക്കി 2 [സാത്യകി]
കൈ പിടിച്ചു താഴ്ത്തി.. കൃഷ്ണ പെട്ടന്ന് അന്തം വിട്ടു നിന്നു. താൻ ലിമിറ്റ് വിട്ടു പെരുമാറിയത് മനസിലാക്കി ഇഷാനി ഒരു സോറി പറഞ്ഞു പെട്ടന്ന് അവിടെ നിന്നും ഓടിപ്പോയി.. അവൾക്ക് പെട്ടന്ന് എന്താ പറ്റിയത് എന്നോർത്ത് കൃഷ്ണ വണ്ടർ അടിച്ചു. കൃഷ്ണക്ക് പകരം ലക്ഷ്മി ആയിരുന്നു അവിടയെങ്കിൽ തന്നെ രണ്ടാം നിലയിൽ നിന്നും എടുത്തു താഴെ ഇട്ടേനെ എന്ന് ഇഷാനി ഓർത്തു..
അന്ന് ആ വഴക്കിന്റെ ഇടയിൽ പെട്ട് പോയത് കൊണ്ട് ഇഷാനിയോട് ഒന്ന് മിണ്ടാൻ പോലും പറ്റിയില്ല. വഴക്ക് സത്യത്തിൽ ഫുട്ബോൾ ടീമിലെ സ്‌ഥാനത്തെ ചൊല്ലി ആണ്. രാഹുൽ നന്നായി കളിക്കുന്നത് ചൂണ്ടി കാട്ടി അവനെ ഞാൻ ടീമിൽ സ്‌ഥിരം ആക്കിയപ്പോൾ സ്‌ഥാനം പോയ നിഖിൽ ആണ് വഴക്കിനു തുടക്കം ഇട്ടത്. പ്രത്യക്ഷത്തിൽ വിഷയം അതല്ല എങ്കിലും എനിക്കറിയാമായിരുന്നു അവന് രാഹുലിനോട് ചൊരുക്ക് വരാൻ അതാണ് കാരണമെന്ന്. അന്ന് തന്നെ ഇനി ഒരു പ്രശ്നം ഉണ്ടാകില്ല എന്ന് പറഞ്ഞു തീർത്തു
അടുത്ത ദിവസം അവളോട് മിണ്ടണം എന്ന് മനസ്സിൽ കരുതി ഇരിക്കുമ്പോളാണ് അവൾ ഇങ്ങോട്ട് വന്നു മിണ്ടിയത്..
'എന്നെ ഫൈസി ചേട്ടൻ റീന എന്ന് വിളിച്ചു കളിയാക്കി..'
അവൾ എന്നോട് വന്നു പരാതി പറഞ്ഞു
'റീനയോ.. അതെന്തിനാ നിന്നെ അങ്ങനെ വിളിച്ചേ..?
'ഞാൻ എപ്പോളും നിന്റെ കൂടെ നടക്കുന്ന കൊണ്ടാണ്.. റോക്കിയുടെ റീന എന്നൊക്കെ ആണ് പറഞ്ഞു കളിയാക്കിയേ..'
'ഓ കെജിഎഫ് ലെ റീന.. അതിപ്പോ എന്താ റീന എന്നല്ലേ.. നാറീ എന്നൊന്നും അല്ലല്ലോ. നിന്റെ പഴയ കോണ്ടം എന്ന പേരിനെക്കാൾ എന്ത് കൊണ്ടും നല്ലതാണ്..'
💬 Comments
View all comments