Chapter Title : റോക്കി 2 [സാത്യകി]
ഞാൻ അവളുടെ പരാതിയെ വലിയ കാര്യമാക്കി എടുക്കാത്തത് പോലെ പറഞ്ഞു
'എന്നാലും നമ്മളെ കുറിച്ച് ആവശ്യം ഇല്ലാത്തത് ഓരോന്ന് ഉണ്ടാക്കി പറയില്ലേ..?
അവൾ ചിറി കൊട്ടി എന്നോട് ചോദിച്ചു
'പറയുന്നവർ പറയട്ടെ.. നമുക്കെന്താ.. പണ്ട് നിന്റെ ഇവിടെ പറഞ്ഞു നടക്കുന്ന കഥകളെ പറ്റി ഞാൻ ചോദിച്ചപ്പോൾ നീ ഇങ്ങനെ അല്ലെ പറഞ്ഞത്..'
അത് പറഞ്ഞപ്പോൾ ഇഷാനിക്ക് മറുപടി ഒന്നും ഇല്ലായിരുന്നു..
'ഇന്ന് തല്ലുണ്ടാക്കാൻ പോയില്ലേ..?
ഒരു വിഷയം തീർന്നപ്പോൾ അവൾ അടുത്തത് എടുത്തിട്ടു..
'ഞാൻ അതിന് എവിടെയും തല്ലുണ്ടാക്കാൻ ഒന്നും പോയില്ല.. ഇന്നലെ അത് പറഞ്ഞു തീർക്കാൻ ആണ് പോയത്..'
'എന്തിനാ വഴക്കിനു ഇടയിൽ പോകുന്നത്..'
'പിന്നെ രാഹുലിന് ഒരു പ്രശ്നം വരുമ്പോ ഞാൻ മാറി നിൽക്കണോ..?
പിന്നെ കുറച്ചു നേരം ഇഷാനി ഒന്നും മിണ്ടിയില്ല
'അവനോട് ഇങ്ങനെ പ്രശ്നത്തിൽ ഒന്നും പോയി കേറരുത് എന്ന് പറയണം..'
അവൾ പറഞ്ഞു
'അവനായിട്ട് പോയത് ഒന്നുമല്ല. ഇത് ഫുട്ബോൾ ടീമിനെ ചൊല്ലി ഉള്ള പ്രശ്നം ആണ്. അതിനി ഉണ്ടാകില്ല.. സോൾവ് ആക്കിയിട്ടുണ്ട്..'
അതോടെ അവളുടെ കള്ളപിണക്കം ഒക്കെ ഏതാണ്ട് മാറി..
പിറ്റേന്ന് ക്ലാസ്സ് ഇല്ലാഞ്ഞത് കൊണ്ട് വീട് ഒന്ന് വൃത്തി ആക്കാമെന്ന് കരുതി ഇരിക്കുമ്പോൾ ആയിരുന്നു നീതുവിന്റെ കോൾ വരുന്നത്. അത്യാവശ്യം ആയി ഒരിടം വരെ വരണമെന്ന്.. അവൾ പറഞ്ഞ ഒരിടം ബാർ ആയിരുന്നു. അവിടെ ചെന്നു ഒരു കൂപ്പയിൽ നോക്കിയപ്പോ എല്ലാ എണ്ണവും ഒന്ന് മിനുങ്ങി ഇരിപ്പുണ്ട്. കൃഷ്ണ ആണേൽ മിന്നാമിനുങ്ങായിയും.. ശരിക്കും ഫിറ്റായി..
'റോക്കി വാ.. വാ.. ഇവിടെ ഇരിക്ക്..'
കൃഷ്ണ കുഴഞ്ഞ ശബ്ദത്തിൽ എന്നെ
💬 Comments
View all comments