Chapter Title : റോക്കി 2 [സാത്യകി]
വിളിച്ചു.. അവളോട് സംസാരിക്കാതെ ഞാൻ നീതുവിനോട് ചോദിച്ചു..
'എന്തുവാടി ഇത്..?
'അവധി ആയത് കൊണ്ട് ഞങ്ങൾ ഒന്ന് കൂടാൻ വന്നതാ.. ഇവളുടെ നിർബന്ധം ആണ്. ഇതിപ്പോ ഇവൾക്ക് ഈ അവസ്‌ഥയിൽ വണ്ടി ഓടിച്ചു വീട്ടിൽ പോകാൻ പറ്റില്ല.. ഞങ്ങൾക്ക് ആർക്കും ഇവളുടെ കാർ ഓടിച്ചു പരിചയവും ഇല്ല.. ഇവളെ ഒന്ന് വീട് വരെ എത്തിക്കുവോ..?
'ഒന്ന് പോയെടി മോളെ.. ഈ കോലത്തിൽ ഞാൻ ഇവളെ ഇവളുടെ വീട്ടിൽ എത്തിച്ചാൽ എനിക്ക് പെരുന്നാൾ ആയിരിക്കും..'
'പേടിക്കണ്ട വീട്ടിൽ ആരുമില്ല.. അവരൊക്കെ നൈറ്റ് ആകും വരുമ്പോൾ.. അവളെ ഒന്ന് അവിടെ ഇറക്ക്.. വേറെ ആരെ വിളിക്കണം എന്ന് ഞങ്ങൾക്ക് അറിയില്ല..'
നീതു എന്നോട് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.. കൃഷ്ണ അതിനിടക്ക് എന്തൊക്കെയോ വിടുവായിത്തം പറയുന്നുണ്ട്.. അവൾക്ക് നടക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ലെങ്കിലും ഒരു ചാഞ്ചാട്ടം ഉണ്ട്. അത് കൊണ്ട് ഞാൻ മെല്ലെ അവളുടെ തോളിൽ പിടിച്ചു വെളിയിലേക്ക് ഇറങ്ങി.. കാറിന് അടുത്തെത്തുന്നതിന് മുമ്പാണ് എന്റെ മുന്നിൽ ഞങ്ങളുടെ ബന്ധുവും പാർട്ണറും ഒക്കെയായ ദേവരാജൻ അങ്കിൾ പ്രത്യക്ഷപ്പെടുന്നത്..
'എന്ത് പറ്റിയെടാ.. ആരാ ഇത്..?
കൃഷ്ണയേ താങ്ങി പിടിച്ചു പരുങ്ങി നിൽക്കുന്ന എന്നെ കണ്ടു അങ്കിൾ ചോദിച്ചു
'അത്.. എന്റെ ഒരു ഫ്രണ്ട് ആണ്.. കുറച്ചു അധികം കഴിച്ചപ്പോ ഒന്ന് ലിഫ്റ്റ് കൊടുക്കാൻ വന്നതാണ്.. വേറെ ഫ്രണ്ട്സും ഉണ്ട്.. '
ഞാൻ തിരിഞ്ഞു അവളുടെ കൂട്ടുകാരികളെ നോക്കിയപ്പോൾ ഒരുത്തിയെയും കാണുന്നില്ല. പിശാചുക്കൾ ഒക്കെ എവിടെ പോയി..?
'വേറെ കുഴപ്പം ഒന്നുമില്ലല്ലോ..? വണ്ടി വല്ലോം വേണോ..?
എന്റെ പരുങ്ങൽ കണ്ടു വീണ്ടും അങ്കിൾ ചോദിച്ചു..
💬 Comments
View all comments