Chapter Title : റോക്കി 2 [സാത്യകി]
മനസിലാക്കി. അവളുടെ ഇൻസ്റ്റ നല്ലത് പോലെ ഒന്ന് പരതിയപ്പോൾ അവൾക്ക് രണ്ട് ഫോൺ നിലവിൽ ഉണ്ടെന്ന് മനസിലായി. പക്ഷെ ഇന്ന് ഫോട്ടോ എടുക്കാൻ ഉപയോഗിച്ച ഫോൺ ആണ് അവൾ ഏറ്റവും യൂസ് ചെയ്യുന്നത്. അതിന്റെ സെക്കന്റ് ഹാൻഡ് കിട്ടാതെ വന്നപ്പോൾ പുത്തൻ മോഡൽ തന്നെ വാങ്ങിക്കേണ്ടി വന്നു. ഈ പ്ലാൻ റിസ്കി മാത്രം അല്ല കോസ്റ്റിലി കൂടി ആണ്.
അടുത്തത് ആയിരുന്നു ഏറ്റവും റിസ്ക് കൂടിയ ഭാഗം. മണ്ടത്തരം എന്നും പൊട്ടത്തരം എന്നും തോന്നാം. പക്ഷെ എന്റെ മനസിൽ ആകെ വന്ന ഐഡിയ അവളുടെ വീട്ടിൽ രാത്രി കയറുക എന്നതായിരുന്നു. സെക്യൂരിറ്റി ഉള്ള സിസിടിവി ഉള്ള അത്രയും വലിയ വീട്ടിൽ രാത്രി കള്ളനെ പോലെ ഒളിച്ചു കയറുക.. അതും ഒരു ഫോണിന് വേണ്ടി.. അതാണ് എന്റെ കൂർമബുദ്ധിയിൽ തോന്നിയ പ്ലാൻ.
എല്ലാവരും ഉറങ്ങി അർധരാത്രിയിൽ കയറുന്നത് ആണ് ഉചിതം. അത്രയും നേരം ഉറക്കം വരാതെ ഞാൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടക്ക് കുറച്ചു നേരം കൃഷ്ണയോട് ചാറ്റ് ചെയ്തു. അവൾക്ക് സംശയം തോന്നാത്ത രീതിയിൽ ഞാൻ ലക്ഷ്മിയെ പറ്റി ചോദിച്ചു. അങ്ങനെ ലക്ഷ്മി അവിടെ തന്നെ ഉണ്ടെന്ന് ഞാൻ ഉറപ്പാക്കി. അവിടെ ചെന്നിട്ട് അവൾ ഇനി അവിടില്ല എങ്കിൽ എല്ലാം വെറുതെ ആകുമല്ലോ.. അങ്ങനെ ഏകദേശം രണ്ട് മണി കഴിഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. അവളുടെ വീടിന് കുറച്ചു മുന്നേ ഉള്ള വഴിയിൽ ഞാൻ ബൈക്ക് സൈഡ് ആക്കി. എന്നിട്ട് കയ്യിൽ കരുതിയ മുഖം മൂടി ഞാൻ മുഖത്തിട്ട്.. അത് കൊണ്ട് വലിയ പ്രയോജനം
💬 Comments
View all comments