Chapter Title : റോക്കി 2 [സാത്യകി]
ആടി.. വീഴാൻ പോകുന്നതിന് മുന്നേ ഞാൻ കയറി പിടിച്ചു. സെക്യൂരിറ്റിക്ക് മനസിലായി അവൾ ഫിറ്റ് ആണെന്ന്. ഇനി ഞാൻ കൊണ്ട് കുടിപ്പിച്ചത് ആണെന്ന് കരുതി കാണുമോ..? എന്തായാലും പിന്നെ അയാളെ നോക്കാതെ ഞാൻ ചെന്നു കോളിങ് ബെല്ല് അടിച്ചു. അവിടത്തെ സെർവന്റ് ആണ് വാതിൽ തുറന്നത്. കൃഷ്ണയുടെ കോലം കണ്ടു അവർ സഹായിക്കുമെന്ന് കരുതി എങ്കിലും അവർ കതക് തുറന്നിട്ട് തിരിച്ചു പോയി.. അപ്പൊ ഇവളെ റൂമിൽ എത്തിക്കണ്ട പണി എനിക്ക് തന്നെ. പണ്ടാരം അടങ്ങാൻ ഇവളുടെ മുറി രണ്ടാം നിലയിൽ ആണ്.. അവളെയും കൊണ്ട് പടി കയറാൻ ബുദ്ധിമുട്ട് ആയിട്ട് താഴെ ഉള്ള ഒരു റൂമിലേക്ക് ഞാൻ കൊണ്ട് പോയപ്പോ മോളിൽ തന്നെ പോണം എന്ന് അവൾ നിർബന്ധം പിടിച്ചു.. ഏത് നേരത്താണോ എനിക്ക് ഈ കുരിശ് ചുമക്കാൻ തോന്നിയത്.. അവളെ താങ്ങി രണ്ട് പടി കയറ്റുമ്പോ ഇവൾ ആടി ഒരു പടി പുറകിൽ ഇറങ്ങും. എനിക്കാണേൽ ഇവളെ താങ്ങി നടുവ് വേദനിക്കാൻ തുടങ്ങി. അവസാനം വേറെ ആരും കാണുന്നില്ല എന്ന് ഉറപ്പിച്ചു ഞാൻ അവളെ എന്റെ കയ്യിൽ കോരിയെടുത്തു.. അവൾക്ക് വലിയ കനം ഒന്നും ഇല്ലാത്തത് കൊണ്ട് പടി കയറാൻ പിന്നെ ബുദ്ധിമുട്ട് അത്രക്ക് ഇല്ലായിരുന്നു. എടുത്തു പൊക്കി അവളുടെ റൂമിൽ കൊണ്ട് കിടത്തി. പക്ഷെ കിടക്കാതെ അവൾ വീണ്ടും എന്റെ അടുക്കലേക്ക് എണീറ്റു വന്നു...
'നീ പോയി കിടക്ക്.. ഞാൻ പോകുവാ.. വൈകിട്ട് ബോധം വരുമ്പോൾ വിളിക്കാം..'
അതിനു മറുപടി ആയി അവളെന്തോ പറഞ്ഞു.. നാക്ക് കുഴഞ്ഞു സംസാരിച്ചത് കൊണ്ട് അതെന്താണ് എന്ന്
💬 Comments
View all comments