0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.3K

എന്ന് അവളറിഞ്ഞാൽ പണിയാകുമല്ലോ.. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ബാത്‌റൂമിൽ സ്റ്റക്ക് ആയി നിന്നു

'ഞാൻ പോയിട്ട് വന്നതാ.. നല്ല തലവേദന..'

കൃഷ്ണ കുഴഞ്ഞ ശബ്ദം മറച്ചു വയ്ക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.

'ടാബ്ലേറ്റ് വെല്ലോം വേണോ..?

'വേണ്ട എനിക്ക് ഒന്ന് കിടന്നാൽ മതി..'

'നീ തന്നെ ആണോ വന്നത് എന്നിട്ട്..'

പദ്മ സംശയത്തോടെ അവളോട് ചോദിച്ചു

'അതേ..'

കോപ്പ്..! അവൾ തന്നെ ആണ് വന്നതെന്ന് പറയുന്നു.. ഞാൻ അപ്പൊ ഇനി ഈ വീട്ടിൽ നിന്ന് എങ്ങനെ പുറത്തിറങ്ങും തെണ്ടി.. ടോയ്‌ലെറ്റിൽ ഇറങ്ങി ഫ്ലഷ് അടിച്ചു പോകണോ..? എനിക്ക് ടെൻഷൻ ആയി. മുഖം പൊത്തി ഇറങ്ങി ഓടിയാലോ.. മൈര് നേരം വെളുക്കുമ്പോൾ തന്നെ ഓരോ വള്ളികൾ.. ടോയ്‌ലെറ്റിൽ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം ഇപ്പോളും കേൾക്കാം.. ബാത്‌റൂമിൽ ആരെങ്കിലും ഉണ്ടോന്ന് അവൾക്ക് സംശയം തോന്നി കയറി വരുമോ..? പക്ഷെ അതുണ്ടായില്ല. കൃഷ്ണ ബാത്രൂം യൂസ് ചെയ്തത് ആണെന്ന് കരുതി പദ്മ തിരിച്ചു പോയി. ഞാൻ മെല്ലെ ബാത്‌റൂമിൽ നിന്ന് പുറത്ത് ഇറങ്ങി. കൃഷ്ണ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു..

റൂമിൽ നിന്നും പുറത്തിറങ്ങി മെല്ലെ താഴെ ഹാളിലേക്ക് നോക്കിയപ്പോൾ അവിടെ ഒരുത്തൻ ഇരിക്കുന്നത് കണ്ടു. ബനിയൻ ഒക്കെ ധരിച്ചു ഒരു ജിമ്മൻ. പദ്മ അവനടുത്ത് നിന്ന് സംസാരിക്കുക ആണ്. ഞാൻ പതിയെ സ്റ്റെയറിന്റെ അവിടെ എന്ത് ചെയ്യണം എന്നറിയാതെ നിന്ന്. ഒന്നും അറിയാത്ത പോലെ താഴെ ഇറങ്ങി ചെന്നാലോ.. അവൾ ചോദിച്ചാൽ സത്യം പറയണം. അല്ലെങ്കിലും ഞാൻ കള്ളത്തരം ഒന്നും കാണിച്ചില്ലല്ലോ.. ജിമ്മിൽ വച്ചു ഞാൻ ഇവളെ കുറെ വായ്

💬 Comments

View all comments