0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.6K

നേരം കൂടെ കിടക്കാം..'

ലച്ചു നീങ്ങി വന്നു എന്റെ കഴുത്തിലൂടെ കയ്യിട്ടു. എനിക്ക് ആണേൽ ദേഷ്യം വന്നു പൊട്ടി ശരിക്കിനും. ഞാൻ അവളുടെ കൈ ബലമായി മാറ്റി കട്ടിലിൽ കിടന്ന പുതപ്പ് പെട്ടന്ന് എടുത്തു ഉടുത്തു കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു.. ഇഷാനി ഉറപ്പായും ലച്ചുവിന്റെ ശബ്ദം കേട്ട് കാണും. ശേ.. അവളെന്തു കരുതി കാണും. എന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെ എനിക്ക് തോന്നി

'ഇഷാനി....'

എന്ത് പറയണം എന്നറിയാതെ ഞാൻ ഫോൺ പിടിച്ചു നിന്നു..

'അർജുൻ ട്രെയിനിൽ നല്ല തിരക്കാടാ.. സിഗ്നലും ഇല്ല.. ഞാൻ നിന്നെ പിന്നെ വിളിക്കാം..'

'ഓക്കേ..'

അവളോട് ഓക്കേ പറഞ്ഞു കട്ട് ചെയ്തെങ്കിലും ഞാൻ ഒട്ടും ഓക്കേ അല്ലായിരുന്നു. ലച്ചു എന്റെ കൂടെ ഉണ്ടെന്ന് ഇഷാനിക്ക് മനസിലായി. അത് മനസിലാക്കി ആണ് അവൾ പെട്ടന്ന് കട്ട് ചെയ്തത്. ആകെ മൊത്തം നാറിയ മൈൻഡിൽ നിൽക്കുമ്പോ ആണ് ബെഡ്ഷീറ്റ് എടുത്തു കച്ച കെട്ടി ലച്ചു എന്റെ അടുത്തേക്ക് വന്നത്..

'ഞാൻ കോഫി ഇടട്ടെ.. നിനക്ക് വേണോ..?

ഒന്നും അറിയാത്ത പോലെ അവൾ എന്നോട് ചോദിച്ചു. എനിക്ക് പെരുത്ത് കയറി. രാത്രി ഫോൺ ഓഫ് ആക്കി വച്ചതും ഇഷാനി വിളിച്ചപ്പോ സംസാരിച്ചതും എല്ലാം അവൾ മനഃപൂർവം ചെയ്തത് പോലെ എനിക്ക് തോന്നി

'നിനക്ക് അഞ്ചു പൈസയുടെ വിവരം ഇല്ലേ.. ഞാൻ ഫോണിൽ സംസാരിക്കുമ്പോ ആണോ നിന്റെ കൊച്ചു വർത്തമാനം..?

ഞാൻ ദേഷ്യത്തിൽ അവളോട് ചോദിച്ചു

'അതിന് ഇപ്പൊ എന്ത് പറ്റി.. ആരായിരുന്നു ഫോണിൽ..?

എന്റെ ദേഷ്യം വക വയ്ക്കാതെ എന്റെ തോളിൽ കൈ

💬 Comments

View all comments