Chapter Title : റോക്കി 3 [സാത്യകി]
കിടക്കുന്ന ലച്ചുവിനെ ഞാൻ നോക്കി. എന്തായാലും ഇഷാനിയെ വിളിക്കണം. അവളോട് സോറി പറയണം.. പക്ഷെ എന്ത് കാരണം പറയും. ഉറങ്ങി പോയെന്ന് പറഞ്ഞാൽ അവൾ എന്ത് കരുതും. മറ്റെന്തെങ്കിലും കാരണം പറഞ്ഞാലോ.. എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.. എന്തായാലും അവളെ വിളിക്കുക തന്നെ. ഞാൻ ഫോണിൽ അവളെ വിളിച്ചു. റിംഗ് ചെയ്തു കുറച്ചു കഴിഞ്ഞു അവൾ കോൾ എടുത്തു. അവൾ ട്രെയിനിൽ ആണെന്ന് തോന്നുന്നു സൗണ്ട് കേട്ടിട്ട്..
'ഇഷാനി നീ എവിടാ..?
ഞാൻ അവളോട് ചോദിച്ചു.. എന്റെ ഊഹം ശരി വയ്ക്കുന്നത് തന്നെ ആയിരുന്നു അവളുടെ മറുപടി
'ഞാൻ ട്രെയിനിൽ ആട..'
'ഡീ സോറി.. ഞാൻ മറന്നതല്ല.. ഫോൺ ഓഫ് ആയി പോയി. അലാറം അടിച്ചില്ല.. സോറി സോറി...'
അവളോട് കള്ളത്തരം പറയണ്ട എന്നെനിക്ക് തോന്നി. ഉള്ളത് അത് പോലെ തന്നെ ഞാൻ പറഞ്ഞു
'അത് കുഴപ്പമില്ല ഡാ. നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ ഞാൻ ഒരു ഓട്ടോ പിടിച്ചു. ഭാഗ്യത്തിന് ട്രെയിൻ വിടുന്നതിനു മുമ്പ് അവിടെ എത്താൻ പറ്റി..'
അവളുടെ ശബ്ദത്തിൽ ഞാൻ വരാഞ്ഞതിന്റെ നിരാശ ഉണ്ടായിരുന്നു എന്ന് തോന്നി. പക്ഷെ അത് പറയാതെ കുഴപ്പമില്ല എന്ന രീതിയിൽ ആണ് അവൾ സംസാരിച്ചത്
'ആരാടാ ഫോണിൽ..'
ഉറക്കച്ചടവോടെ ലച്ചു കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു കണ്ണ് തിരുമ്മി എന്നോട് ചോദിച്ചു. പുണ്ടാ മൈര്... അവളുടെ ശബ്ദം ഇഷാനി കേട്ട് കാണും. ഞാൻ മിണ്ടരുത് എന്ന ആംഗ്യത്തിൽ ചുണ്ടിൽ വിരൽ വച്ചു ലച്ചുവിനെ കാണിച്ചു. പക്ഷെ അവൾ അത് ഗൗനിക്കാതെ വീണ്ടും സംസാരിച്ചു
'നീ എവട പോകുവാ.. കുറച്ചു
💬 Comments
View all comments