0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.6K

സ്വപ്നങ്ങൾ അവിടെ വച്ചു അലിയാൻ തുടങ്ങി.. സ്വബോധം മെല്ലെ സ്വപ്നത്തെ കീഴ്പ്പെടുത്താൻ തുടങ്ങി. ജീവ പറഞ്ഞ ഷീ- ആ പെണ്ണ് ആരാണെന്ന് ഉറക്കത്തിന്റെ അവസാന പടവുകളിൽ വച്ചു ഞാൻ ചിന്തിക്കാൻ തുടങ്ങി.. ഏതൊക്കെയോ പെൺകുട്ടികളുടെ മുഖം അറിയാതെ എന്നിലേക്ക് കടന്നു വന്നു.. ഒടുവിൽ ഇഷാനിയുടേതും.. അവളെന്തിനാണ് എനിക്ക് വേണ്ടി കാത്തിരിക്കുന്നത്.. ഉറക്കത്തിൽ തന്നെ ഞാൻ മറുചോദ്യം ചോദിച്ചു.

'നാളെ എന്നെ ഒന്ന് സ്റ്റേഷൻ വരെ ഡ്രോപ്പ് ചെയ്യുമോ..?

അവളുടെ ചോദ്യം എന്റെ ഉള്ളിൽ മുഴങ്ങി. ഉറക്കം ഏറെക്കുറെ എന്നിൽ നിന്ന് അടർന്നു മാറിയപ്പോൾ ഒരു ഞെട്ടലോടെ ഞാൻ ഓർത്തു.. അവളെ രാവിലെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ഇറക്കാം എന്ന് ഞാൻ പറഞ്ഞിരുന്നത് ആണ്.. ഞാൻ ഞെട്ടി എഴുന്നേറ്റ് കണ്ണ് തിരുമ്മി.. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ വെളിച്ചം ചെറുതായ് വീണു തുടങ്ങിയത് പോലെ.. ദൈവമേ.. നേരം പുലർന്നോ.. അതിന് ചാൻസ് ഇല്ലല്ലോ.. ഞാൻ അതിരാവിലെ അലാറം വച്ചിട്ടുണ്ടായിരുന്നു. അത് ഞാൻ കേൾക്കേണ്ടത് ആണല്ലോ എത്ര ഉറക്കത്തിൽ ആണെങ്കിലും. ഞാൻ കൈ നീട്ടി ഫോൺ എടുത്തു.

മൈര്.. ഫോൺ സ്വിച്ച് ഓഫ്.. ഇതെപ്പോ ഓഫ് ആയി. ചാർജ് ഉണ്ടായിരുന്നത് ആണല്ലോ.. ഞാൻ ഫോൺ സ്വിച്ച് ഓൺ ആക്കി. ഫോൺ ഓൺ ആയി വന്നപ്പോൾ ആണ് സമയം മനസിലായത്. ആറേ മുക്കാൽ ആകുന്നു. ഇഷാനി എന്നോട് അഞ്ചര എന്നാണ് പറഞ്ഞത്. കോപ്പ് അവളെന്നെ വിളിച്ചും കാണും. എന്നാലും ഫോൺ എങ്ങനെ ഓഫ് ആയി. ഇനി അലാറം അടിച്ചപ്പോൾ ലച്ചു എങ്ങാനും ഓഫ് ആക്കിയതാണോ.. കട്ടിലിന്റെ ഒരു മൂലക്ക് നഗ്നമായ പുറം കാണിച്ചു

💬 Comments

View all comments