0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.6K

പോലെ തന്നെ സംസാരിക്കും. അത് മാത്രമാണ് അയാളിൽ ഒരു ബോറൻ സ്വഭാവം ആയി എനിക്ക് തോന്നിയത്..

'മൂവ് ഓൺ ചെയ്തില്ലെങ്കിൽ എന്താണ്.. അല്ലെങ്കിൽ തന്നെ എന്തിന് വേണ്ടി മുന്നോട്ടു പോകണം..?

തികട്ടി വന്ന നിരാശ എന്റെ വാക്കുകളിൽ വ്യക്തമായിരുന്നു.

'അത് മുന്നോട്ടു പോകുമ്പോൾ നമ്മൾ തന്നെ സ്വയം കണ്ടെത്തും..'

ജീവ ഒരു മന്ദഹാസത്തോടെ പറഞ്ഞു

'ദൈവത്തിന്റെ പ്ലാനിൽ എനിക്കും എന്തെങ്കിലും ഒക്കെ ഉണ്ടാകും അല്ലേ..?

ഞാൻ കളിയാക്കുന്ന പോലെ ചോദിച്ചു. അത് മനസിലാക്കി തന്നെ ജീവ മറുപടിയും തന്നു

'അങ്ങനെ ഒന്ന് ഉണ്ടെന്ന് പറഞ്ഞാൽ നീ ഇപ്പൊ അംഗീകരിക്കില്ല. അതിന് ഞാൻ നിന്നെ കുറ്റവും പറയില്ല. നിനക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക.. എന്നെങ്കിലും ഒരിക്കൽ നമ്മളിനി കണ്ടു മുട്ടുമ്പോൾ നിന്റെ സങ്കടങ്ങളും ശൂന്യതയുമെല്ലാം ഇല്ലാതെ ആകട്ടേ എന്ന് ഞാൻ പ്രാർത്ഥിക്കാം..'

'നിങ്ങളുടെ പ്രാർഥന ഫലം ചെയ്യാൻ പോണില്ല എങ്കിലും എനിക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറഞ്ഞതിന് നന്ദി. യാത്ര പറയാൻ മാത്രം ഒരു ബന്ധം ഇവിടെ മാറ്റാരുമായും എനിക്കില്ല. അതോണ്ട് തന്നോട് മാത്രം പറഞ്ഞിട്ട് പോകാമെന്നു കരുതി.. ഞാൻ ഇറങ്ങുകയാണ്..'

അശോകത്തിന്റെ വേർപ്പടപ്പിൽ ഞാൻ ഒന്ന് നിവർന്നു ഇരുന്നു

'എങ്കിൽ ഇനി താമസിപ്പിക്കണ്ട.. ഷീ മസ്റ്റ്‌ ബി വെയ്റ്റിങ്..!

'ആര്..?

ജീവ പറഞ്ഞത് മനസിലാകാതെ ഞാൻ നെറ്റി ചുളിച്ചു. അയാൾ മറുപടി ഒന്നും പറഞ്ഞില്ല. പകരം ആ മുഖത്ത് എപ്പോളും കാണുന്ന ആ മന്ദാഹാസം മാത്രം.. ഏതോ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയ യോഗിയെ പോലെ അയാൾ പുഞ്ചിരിച്ചു. ഞങ്ങൾക്കിടയിലേക്ക് മെല്ലെ ഒരു അശോകപുഷ്പം കൊഴിഞ്ഞു വീണു.

💬 Comments

View all comments