0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.6K

ഒന്നും ഇല്ലല്ലോ..?

ഞാൻ സംശയഭാവത്തിൽ ചോദിച്ചു

'പോടാ.. ഞാൻ ആ കാര്യം അപ്പൊ തന്നെ മറന്നു..'

അവളുടെ സംസാരത്തിൽ എന്നോട് പിണക്കം ഒന്നും ഉള്ളത് പോലെ തോന്നിയില്ല. ചെറിയൊരു മൗനത്തിന് ശേഷം ഞാൻ പേടിച്ച ഒരു ചോദ്യം അവളെന്നോട് ചോദിച്ചു

'അപ്പൊ വിളിച്ചപ്പോ ഒരു പെണ്ണിന്റെ സൗണ്ട് കേട്ടല്ലോ...?

'കേട്ടോ..?

അവളോട് എന്ത് പറയണം എന്നറിയാതെ ഞാൻ ആ ചോദ്യം തന്നെ തിരിച്ചു ചോദിച്ചു

'കേട്ടു.. ലക്ഷ്മി ആരുന്നല്ലേ അത്. സത്യം പറ അവൾ ഉള്ളത് കൊണ്ട് വരാഞ്ഞത് ആണോ..?

ഇഷാനി എന്നെ സംശയത്തോടെ ചോദിച്ചു

'അയ്യോ അല്ലടി. ഞാൻ എഴുന്നേൽക്കാൻ താമസിച്ചതാ.. സത്യം ആയും..'

ലക്ഷ്മിയുടെ ഇതിൽ ഉള്ള പങ്ക് ഞാൻ മറച്ചു വച്ചു

'മ്മ്.. ശരി ശരി.. രാവിലെ തന്നെ രണ്ടും കൂടെ എന്തായിരുന്നു പരുപാടി..?

ഇഷാനി വെറുതെ എന്നെ ഒന്ന് കളിയാക്കാൻ വേണ്ടി ചോദിച്ചു. ഞാൻ ഒരക്ഷരം മറുപടി ആയി പറഞ്ഞില്ല. രാവിലെ അല്ല രാത്രി തന്നെ ലക്ഷ്മി എന്റെ കൂടെ ഉണ്ടായിരുന്നു എന്നത് ഇപ്പൊ ഇഷാനിക്കും മനസിലായി

'ഞാൻ കരുതിയത്... നിങ്ങൾ തമ്മിൽ.. സീരിയസ് ആയി ഒന്നും അല്ലന്നാണ്..'

ഇഷാനി വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു

'അങ്ങനെ സീരിയസ് ഒന്നും അല്ല. നിനക്ക് അറിയാമല്ലോ ഞാൻ അങ്ങനെ സീരിയസ് ആയി ഒന്നും റിലേഷൻ എടുക്കാറില്ല എന്ന്..'

ഞാനും ലക്ഷ്മിയും ഒന്നിച്ചൊരു രാത്രി കഴിഞ്ഞു എന്നത് ഇഷാനി മനസിലാക്കി. അത് ഞങ്ങൾ രണ്ട് പേരിലും ഒരു മുറിവ് ഉണ്ടാക്കി.. ഇഷാനി പിന്നെയും പഴയത് പോലെ എന്റെ അടുത്ത് ഒരു ഗ്യാപ് ഇടുന്നത് പോലെ എനിക്ക്

💬 Comments

View all comments