0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.7K

തോന്നി. അത് മാറാൻ പിന്നെയും ദിവസങ്ങൾ വേണ്ടി വന്നു. ദിവസങ്ങൾ എന്ന് പറയുമ്പോ ഇപ്പൊ ഓണം ആകാറായി.. കോളേജിലെ ഞങ്ങളുടെ അവസാന ഓണം.

തേർഡ് ഇയർ ആയത് കൊണ്ട് എല്ലാവരും വലിയ പ്ലാനിൽ ഒക്കെ ആണ് ഓണഘോഷം നടത്താൻ തീരുമാനിച്ചത്. എനിക്ക് വലിയ പ്ലാൻ ഒന്നും ഇല്ലായിരുന്നു എങ്കിലും എല്ലാവരുടെയും കൂടെ കൂടി ഒരു ഓളം ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചു. കോളേജ് മൊത്തം കഴിഞ്ഞ തവണത്തെക്കാൾ വമ്പൻ വൈബിൽ ആയിരുന്നു. സർക്കാർ ആഘോഷങ്ങൾക്ക് പരിധി വച്ചിട്ടുണ്ടെങ്കിലും അതിനുള്ളിൽ തന്നെ കിടുവാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. രാഹുലിന്റെയും ആഷിക്കിന്റെയും നിർബന്ധം കാരണം ഫുൾ ടൈം കൂളിംഗ് ഗ്ലാസ്‌ വച്ചാണ് ഞങ്ങൾ നടന്നത്. കഴിഞ്ഞ തവണത്തെ വടം വലിയിലെ പരാജയം ഇത്തവണ ഞങ്ങൾ തീർത്തു കൊടുത്തു. കൈ ഉരഞ്ഞു ചോര പൊടിഞ്ഞിട്ട് പോലും വിട്ടു കൊടുക്കാതെ ഞങ്ങൾ വലിച്ചു വടംവലി കപ്പടിച്ചു. സത്യത്തിൽ അതിന്റെ ക്രെഡിറ്റ്‌ ഗോകുലിനു ഉള്ളതാണ്. ജൂനിയർസിൽ ഒരുത്തൻ പ്രൊഫഷണൽ ആയി വലിക്കാൻ പോകുന്നത് ആണെന്ന് അറിഞ്ഞു കുറച്ചു ദിവസങ്ങൾ മുന്നേ അവൻ ടീം സെറ്റ് ആക്കിയും ചെറുതായ് പ്രാക്ടീസ് കൊടുത്തതും എല്ലാം കൊണ്ടാണ് ആദ്യമായ് മാത്‍സ് ഡിപ്പാർട്മെന്റ് വടം വലി ഫസ്റ്റ് അടിച്ചത്..

കഴിഞ്ഞ തവണത്തെ കോളേജിലെ മിസ്സ്‌ കേരള ലക്ഷ്മി ആയിരുന്നു എങ്കിൽ ഇത്തവണ അത് കൃഷ്ണ ആയിരുന്നു. ചേച്ചിയുടെ ലെഗസി കൃഷ്ണ നിലനിർത്തി. ഒരു സ്ലീവ്-ലെസ്സ് സാരി ആയിരുന്നു അവളുടെ വേഷം. സ്ലീവ്-ലെസ്സ് സാരിയിൽ കൃഷ്ണ അല്ലേലും പൊളി ആണെന്ന് തോന്നിയിട്ടുണ്ട്. മിക്കപ്പോഴും സാരി ഉടുക്കുമ്പോൾ സ്ലീവ്-ലെസ്സ് ആണ് ധരിക്കാറുള്ളത് എങ്കിലും എപ്പോ കണ്ടാലും

💬 Comments

View all comments