0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.8K

ആയി കളർഫുൾ ആയി കാണുന്നത് പോലെ തോന്നി. അവൾ മാത്രം ആ കൂട്ടത്തിൽ ഒരു ദീപം കത്തിച്ചു വച്ചത് പോലെ വിളങ്ങി നിൽക്കുന്നു.. എനിക്ക് ചുറ്റും നിന്ന് ആരൊക്കെയോ - ഗഗഗ ഗമ ഗരി ഗമരി... രിരിരി രിരിഗമ ഗരിസ - എന്നൊക്കെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇടുന്നത് പോലെ എനിക്ക് തോന്നി.. അർജുൻ അല്പമെങ്കിലും സ്വന്തം ആക്കണം എന്നാഗ്രഹിച്ച ഒരേയൊരു പെണ്ണ്.. അവൾ മറ്റൊരുത്തന്റെ ആവാൻ പോകുന്നു എന്ന് അറിയാമായിരുന്നിട്ടും ഉള്ളിൽ എവിടെയോ പഴയ വികാരങ്ങൾ ഉണർന്ന് തുടങ്ങി..

'എന്റെ പൊന്നോ.. ആരാ ഇത്..!

ഞാൻ അവളുടെ അടുത്ത് ചെന്നു അവളെ പ്രശംസിക്കുന്ന രീതിയിൽ ചുണ്ടിൽ വിരൽ വച്ചു പറഞ്ഞു

'ഒരു ഫോട്ടോ എടുത്തു വച്ചോ.. ഇയാളെ എപ്പോളും ഈ കോലത്തിൽ കിട്ടില്ലല്ലോ..'

ശ്രുതി ഇഷാനിയെ പറ്റി എന്നോട് പറഞ്ഞു

'അങ്ങനെ ആണേൽ ഞങ്ങളുടെ രണ്ട് പേരുടെയും ഒരുമിച്ച് എടുക്ക്..'

ഇഷാനി ആയിരുന്നു അത് പറഞ്ഞത്. അവളെ നിർബന്ധിച്ചാൽ ഫോട്ടോക്ക് നിന്ന് തരും എന്നല്ലാതെ അവളായി ഇങ്ങോട്ട് ഒരു ഫോട്ടോ എടുക്കാൻ വരാറില്ലായിരുന്നു. ആദ്യമായ് അവൾ എന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കണം എന്ന് പറയുന്നു.. അജയ് പിക് എടുക്കാൻ കൊണ്ട് വന്ന ക്യാമറ കൈമാറി കൈമാറി ഞങ്ങളുടെ അടുത്ത് വന്നിരുന്നു. ആ അവസരം കളയാതെ ഞാൻ അവളെ എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി. ശ്രുതി ആയിരുന്നു ഫോട്ടോ എടുത്തത്. ക്യാമറയിൽ എടുത്ത പിക് ഞങ്ങൾ നോക്കിയപ്പോൾ ആണ് ഞങ്ങളെ രണ്ട് പേരെയും കണ്ടാൽ കല്യാണം കഴിഞ്ഞു നിൽക്കുന്ന പോലെ ഉണ്ടെന്ന് എനിക്ക് തോന്നിയത്. എനിക്ക്

💬 Comments

View all comments