0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.9K

മാത്രം ആയിരുന്നില്ല ശ്രുതിക്കും അങ്ങനെ തോന്നിയിരുന്നു. അവളെന്നോട് രഹസ്യമായി അത് പറയുകയും ചെയ്തു. പക്ഷെ പതിയെ പതിയെ യാഥാർഥ്യം ഞാൻ ഉൾക്കൊള്ളാൻ തുടങ്ങി. അവൾ മറ്റൊരാൾ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാണ്- അത് ഞാൻ പല ആവർത്തി മനസ്സിൽ പറഞ്ഞു. മനസിൽ വീണ്ടും പൊന്തി വന്ന ആഗ്രഹങ്ങളെ ഞാൻ വീണ്ടും കടിഞ്ഞാൺ ഇട്ടു. ഒരുമിച്ച് ഉള്ളത് അല്ലാതെ ഇഷാനിയുടെ വേറെയും ഫോട്ടോസ് ഞാൻ തന്നെ എടുത്തു. ഞാൻ എന്റെ കൂളിംഗ് ഗ്ലാസ്‌ ഊരി അവളുടെ മൂക്കിൽ വച്ചു. അത് വച്ചു യോയോ പോസുകൾ ഒക്കെ ഇഷാനി ഇട്ടു.. അവൾ വളരെ സന്തോഷവതി ആയി എനിക്ക് തോന്നി...

ഓണഘോഷം പ്രതീക്ഷിച്ചതിലും ഗംഭീരം ആയിരുന്നു. പക്ഷെ ഞാൻ മിസ്സ്‌ ചെയ്തത് കഴിഞ്ഞ കൊല്ലം ശ്രുതിയുടെ വീട്ടിലേക്ക് ഞങ്ങൾ ഒരുമിച്ച് പോയ യാത്ര ആണ്. ഞാൻ അവരോടെല്ലാം അത് പറയുകയും ചെയ്തു. എല്ലാം കഴിഞ്ഞു ഒന്നൂടെ ശ്രുതിയുടെ വീട്ടിൽ പോകാമെന്നു ഞങ്ങൾ തീരുമാനിച്ചു എങ്കിലും പരുപാടി എല്ലാം കഴിഞ്ഞു എല്ലാവരും ക്ഷീണിച്ചു ഒരു പരുവം ആയിരുന്നു. സദ്യ കഴിച്ചു വയറും നിറഞ്ഞത് കൊണ്ട് അവളുടെ വീട്ടിലേക്ക് പോകാൻ എല്ലാവർക്കും പഴയ മൂഡ് ഇല്ലായിരുന്നു. അങ്ങനെ ആ യാത്ര പിന്നീട് ഒരിക്കലേക്ക് മാറ്റി.

ലച്ചു എന്നോട് മിണ്ടിയിട്ട് ഇതിനകം ദിവസങ്ങൾ ആയിരുന്നു. സാധാരണ പിണക്കങ്ങൾ ഒരുപാട് ദിവസം നീളാറുള്ളത് അല്ല. ഇത് പക്ഷെ ഞാനും അങ്ങോട്ട്‌ കേറി മിണ്ടാൻ പോയില്ല, അവളും ഇങ്ങോട്ടു വന്നില്ല. ഒരുപക്ഷെ ഇഷാനിയുടെ കാര്യം ആയത് കൊണ്ട് ആവാം അവളും വാശി പിടിച്ചു നിന്നത്. അവളുടെ വാശി എവിടെ

💬 Comments

View all comments