0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.9K

ശ്രദ്ധിച്ചു കൊണ്ട് ഞാൻ ചോദിച്ചു

'ആ എനിക്കറിയില്ല അവന്റെ കാര്യം ഒന്നും..'

ലച്ചു പറഞ്ഞു. അവളുടെ മുഖത്ത് ഒരു കള്ളത്തരം ഉള്ളത് പോലെ എനിക്ക് തോന്നി

'മുടി ഒക്കെ വെട്ടി എന്ന് തോന്നുന്നു. എനിക്ക് പെട്ടന്ന് കണ്ടപ്പോ മനസിലായില്ല..'

ലച്ചു അതിന് മറുപടി ഒന്നും പറഞ്ഞില്ല. ആ ടോക്ക് അവൾ ഒഴിവാക്കുന്നത് പോലെ തോന്നി

'എന്റെ ഒരു ഫ്രണ്ട് നിന്നെയും അവനെയും ഒരുമിച്ച് കണ്ടെന്നു പറഞ്ഞു..'

ഞാൻ ചുമ്മാ ഒരു നമ്പർ ഇട്ടു

'എന്നെയോ...? ഏത് ഫ്രണ്ട്..?

ലച്ചു ഒരു ഞെട്ടലോടെ ചോദിച്ചു

'ഒരു ഫ്രണ്ട്. ഞാൻ പക്ഷെ വിശ്വസിച്ചില്ല കേട്ടോ..'

ഞാൻ അവളെ വിശ്വാസം ഉള്ളത് പോലെ സംസാരിച്ചു

'ഏത് ഫ്രണ്ട് ആണെന്ന് പറ. നമ്മളുടെ കാര്യം അറിയാവുന്ന അധികം പേരൊന്നും ഇല്ലല്ലോ.. നിന്റെ ആ ഫ്രണ്ട്സിൽ ആരാ കണ്ടതെന്ന് പറ...'

ലച്ചു ചെറുതായ് റെയ്‌സ് ആകാൻ തുടങ്ങി

' നീ ചൂടാകാതെ. നീ അവനെ കണ്ടിട്ടില്ലല്ലോ. അവർക്ക് ചിലപ്പോൾ ആൾ മാറിയത് ആകും..'

' നീ മര്യാദക്ക് ആരാണ് എന്നെ അവന്റെ കൂടെ കണ്ടു എന്ന് നിന്നോട് പറഞ്ഞത് എന്ന് പറ..'

ലച്ചു വീണ്ടും ദേഷ്യത്തോടെ പറഞ്ഞു

'അത് വിട് ലച്ചു. ഞാൻ ചുമ്മാ നീ അറിയാൻ വേണ്ടി ചോദിച്ചതാണ്..'

'ഒന്നും വിടുന്നില്ല. നീ ഇപ്പൊ അവന്റെ കാര്യം എടുത്തിട്ടത് വെറുതെ ഒന്നും അല്ല എന്ന് എനിക്ക് അറിയാം..'

ലച്ചു കൈ നീട്ടി എന്റെ നേർക്ക് വന്നു

'നിന്റെ ഫോൺ ഒന്ന് തന്നെ...'

ഞാൻ അവളോട് ഫോൺ തരാൻ പറഞ്ഞു കൈ നീട്ടി. ദേഷ്യത്തിൽ

💬 Comments

View all comments