0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.9K

വന്ന ലച്ചു പെട്ടന്നൊരു നിമിഷം സ്റ്റക്ക് ആയി

'എന്റെ ഫോൺ എന്തിന്..?

അവൾ എന്നോട് ചോദിച്ചു

'നീ ഇത്രയും റെയ്‌സ് ആയ സ്‌ഥിതിക്ക് എന്തോ കള്ളത്തരം ഉണ്ടല്ലോ. അതൊന്ന് അറിയാൻ..'

ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു

'ഓ മോനിപ്പോ വല്ലവരുടെയും വാക്ക് കേട്ട് എന്നോട് സംശയം ആണല്ലേ..'

'ലച്ചു നീ ആ ട്രിക്ക് ഇറക്കാതെ. കള്ളത്തരം കാണിച്ചിട്ട് പിടിക്കുമ്പോ സംശയം ആണെന്ന് പറഞ്ഞു അതിനെ വൈറ്റ് വാഷ് അടിക്കാൻ നോക്കല്ലേ.. നമുക്ക് രണ്ട് പേർക്കും അറിയാം നീ അവനെ കണ്ടു എന്ന കാര്യം..'

ഞാൻ അത് പറഞ്ഞപ്പോ ലച്ചു ഒന്നും മിണ്ടാൻ പറ്റാത്ത അവസ്‌ഥയിൽ ആയി

'എടാ ഞാൻ നിന്നോട് പറയാൻ വരുവായിരുന്നു.. നീ ഇത് അതിന് മുന്നേ അറിയുമെന്ന് ഞാൻ അറിഞ്ഞില്ല..'

ലച്ചു വിഷമത്തോടെ എന്നോട് പറഞ്ഞു

'നിനക്ക് എന്നോട് ഒരു വാക്ക് പറയായിരുന്നില്ലേ.. ഇതിപ്പോ ഞാൻ പൊട്ടൻ ആയത് പോലെ അല്ലേ..'

'ഡാ അങ്ങനെ അല്ല. ഞങ്ങൾ തമ്മിൽ ഒന്നുമില്ല.. നീ ശരിക്കും ഫുൾ സ്റ്റോറി അറിയാതെ ആണ് സംസാരിക്കുന്നത്..'

അവൾ എന്നെ കൺവീൻസ് ചെയ്യാൻ ശ്രമിച്ചു

'അങ്ങനെ ഒന്നുമില്ലേ.. നിങ്ങൾ ഒരുമിച്ച് കറങ്ങാൻ പോയില്ലേ.. നിങ്ങൾ ഇപ്പൊ ചാറ്റ് ചെയ്യാറില്ലേ..? പിന്നെ എങ്ങനെ അല്ലെന്ന്..?

ഞാൻ ശബ്ദം കുറച്ചു ഉയർത്തി ചോദിച്ചു

'എന്റെ അർജുൻ അങ്ങനെ ഒക്കെ ഉണ്ടായി. പക്ഷെ അവൻ എന്നെ തൊട്ടിട്ടില്ല. ഞാൻ സത്യത്തിൽ അവനെ പറ്റിക്കാൻ വേണ്ടി കൂട്ട് കൂടിയതാണ്..'

'മതി ലച്ചു.. ഇനി നീ ഓരോ കഥകൾ പറയണ്ട. നിങ്ങൾ പഴയ പോലെ സെറ്റ് ആയെങ്കിൽ

💬 Comments

View all comments