0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.9K

അത് നിനക്ക് എന്നോട് പറഞ്ഞു കൂടെ. ഞാൻ നിന്റെ ഇഷ്ടത്തിന് എതിരായി നിൽക്കും എന്ന് നീ കരുതിയോ..?

'എടാ എനിക്ക് അവനോട് ഇഷ്ടം ഒന്നുമില്ല. നിന്നെ മറന്നു ഞാൻ അവന്റെ പിറകെ പോയതും അല്ല.. പ്ലീസ് നീ ഒന്ന് മനസിലാക്ക്..'

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി

'നീ കരയാതെ. അതിന് മാത്രം ഒന്നും ഞാൻ പറഞ്ഞില്ലല്ലോ. എനിക്ക് ഇനി ഈ വിഷയം സംസാരിക്കാൻ താല്പര്യം ഇല്ല. നമുക്ക് ഇത് വിടാം..'

ഞാൻ വിടാമെന്ന് ഉദ്ദേശിച്ചത് ഈ വിഷയം ആണോ അതോ ഈ ബന്ധം ആണോ എന്ന് ലച്ചുവിന് സംശയം തോന്നി. അവൾ കണ്ണീർ തുടച്ചു കൊണ്ട് അതെന്നോട് ചോദിച്ചു

'നീ വിടാം എന്ന് ഉദ്ദേശിച്ചത് എന്താ. ഞാനുമായി ഉള്ളതാണോ..?

'ഹാ.. എന്നായാലും നമ്മൾ നിർത്താൻ എന്ന് ഉദ്ദേശിച്ചു തുടങ്ങിയത് അല്ലേ. ഇപ്പൊ നിർത്തുന്നത് ആകും നമുക്ക് രണ്ട് പേർക്കും നല്ലത്..'

ഞാൻ വളരെ കോൾഡ് ആയി അത് പറഞ്ഞു

'അതിനിപ്പോ എന്താടാ സംഭവിച്ചത്. ഞാൻ പറഞ്ഞില്ലേ എനിക്ക് അവനോട് ഒന്നും ഇല്ലെന്ന്. അവൻ എന്നേ പിന്നെ തൊട്ട് പോലുമില്ല. ഞാൻ അതിന് സമ്മതിച്ചിട്ട് കൂടിയില്ല..'

ലച്ചുവിന്റെ കണ്ണിൽ നിന്നും വീണ്ടും കണ്ണീർ ഒഴുകാൻ തുടങ്ങി

'എന്തെങ്കിലും സംഭവിച്ചു എന്നത് കൊണ്ടല്ല. എനിക്കിപ്പോ നിർത്താൻ തോന്നി. അതോണ്ട് നിർത്താം..'

'അങ്ങനെ ഒരു വാക്കിൽ നിർത്താൻ പറഞ്ഞാൽ നിർത്താൻ ഉള്ളതെ ഉള്ളോടാ നമുക്ക് ഇടയിൽ..?

അവളെന്റെ കണ്ണിൽ നോക്കി ചോദിച്ചു

'നമുക്കിടയിൽ ഫിസിക്കൽ ആയുള്ളത് നിർത്താം എന്നാണ് ഞാൻ പറഞ്ഞത്.. നമുക്ക് ഫ്രണ്ട്ഷിപ് പഴയ പോലെ കീപ് ചെയ്യാം..'

'എനിക്ക്

💬 Comments

View all comments