0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.9K

വേണ്ടി ബുദ്ധിമുട്ടി നീ അത് കീപ് ചെയ്യണം എന്നില്ലടാ..'

അവൾ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു

'ലച്ചു... നീയാണ് ഇത് തുടങ്ങിയപ്പോൾ നമുക്ക് ഇടയിൽ വേറെ അറ്റാച്ച്മെന്റ് ഒന്നും വേണ്ട എന്ന് പറഞ്ഞത്..'

'ശരി.. ഞാൻ നിർത്താം.. അതല്ലേ നിനക്ക് വേണ്ടത്. എന്നിട്ട് നിനക്ക് ഇഷ്ടം ഉള്ള ആളുടെ കൂടെ പോകാമല്ലോ..'

'ഞാൻ അല്ല പറയാതെ വേറെ ആളായി കറങ്ങാൻ പോയത്. നീയാണ്..'

'ഓക്കേ. ഞാനാണ്. അത് കേൾക്കാൻ പോലും നിനക്ക് മനസില്ല. നീ അന്ന് ഇഷാനി ആയി രാവിലെ പോകാൻ തുടങ്ങിയത് ഞാൻ അവിടെ വന്നത് കൊണ്ടല്ലേ അറിഞ്ഞത്. അല്ലെങ്കിൽ ഞാൻ അറിയുമായിരുന്നോ..?

'അതും ഇതും എങ്ങനെ ഒരുപോലെ ആകും. ഇഷാനി എന്റെ ഫ്രണ്ട് ആണ്. നവനീത് നിന്റെ എക്സും.'

'ഇഷാനി നിന്റെ ഫ്രണ്ട് മാത്രം ആണെന്ന് പറയല്ലേ മോനെ.. എന്റെ മുഖത്ത് നോക്കി നീ അത് പറയരുത്. നിനക്ക് വേറെ എത്ര ഫ്രണ്ട്സ് ഉണ്ട്. പക്ഷെ നീ ഡിപി ഇട്ടത് അവളുടെ കൂടെ ഉള്ളത് മാത്രം.. ഞാനും അത്ര മണ്ടി ഒന്നുമല്ല..'

ഓണഘോഷത്തിന് ഞങ്ങൾ ഒരുമിച്ച് എടുത്ത പിക് ഞാൻ ഡിപി ആക്കി ഇട്ടിരുന്നു. അത് ഇഷാനിയോട് എനിക്കുള്ള പ്രത്യേക താല്പര്യം കൊണ്ട് മാത്രം ആയിരുന്നില്ല. അതിടുമ്പോ ലച്ചുവിന്റെ കുരു പൊട്ടും എന്ന് കൂടി കൊണ്ടാണ്. പക്ഷെ ഇങ്ങനെ ഒരു അവസരത്തിൽ ആയിരിക്കും ആ കുരു പൊട്ടുന്നത് എന്ന് ഞാൻ വിചാരിച്ചില്ല.

'അവളുടെ കൂടെയുള്ള ഡിപി ഇട്ടത് കൊണ്ട് ഞാനും അവളും തമ്മിൽ വേറെ ബന്ധം ഉണ്ട്. ഹോ സമ്മതിച്ചു നിന്നെ..'

'നീ

💬 Comments

View all comments