Chapter Title : റോക്കി 3 [സാത്യകി]
എന്റെ മുഖത്ത് നോക്കി പറ നിനക്ക് അവളോട് ഒന്നും ഇല്ലായിരുന്നു എന്ന്. അവളുടെ കല്യാണം ഉറപ്പിച്ചില്ലായിരുന്നു എങ്കിൽ നമ്മൾ ഒരിക്കലും സെറ്റ് ആവില്ലായിരുന്നു. അവൾക്ക് ആണെങ്കിലും നിന്നെ വേണോ മറ്റേ ചെക്കനെ വേണോ എന്ന കൺഫ്യൂഷൻ ആണ് ഇപ്പോളും.. ഇങ്ങനെ ഒന്നും ഇല്ലെന്ന് നിനക്ക് പറയാമോ..?
ആ നിമിഷം അത് വരെ ഞാൻ പറഞ്ഞു നിന്ന ന്യായങ്ങൾ ഒന്നും എന്നെ തുണയ്ക്കുന്നില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ലച്ചുവിനോട് തിരിച്ചു എന്തെങ്കിലും പറയാൻ ഞാൻ ശ്രമിച്ചു. പക്ഷേ ഒന്നും മനസ്സിൽ വന്നില്ല. അവൾ പറഞ്ഞതൊക്കെ സത്യം ആണ്. ഞാൻ അതെങ്ങനെ അവളുടെ മുഖത്ത് നോക്കി നിഷേധിക്കും...
'കൊള്ളാം.. നീ തെറ്റ് ചെയ്തിട്ട് ഇപ്പൊ എന്നെ തെറ്റുകാരൻ ആക്കുന്നു..'
അത്രയുമേ ഞാൻ പറഞ്ഞുള്ളു
'ഞാൻ തന്നെ ആട തെറ്റുകാരി. ഞാൻ മാത്രം. ഞാൻ പിഴ ആണ്.. അത് കൊണ്ട് നമുക്ക് എല്ലാം ഇവിടെ കൊണ്ട് അവസാനിപ്പിക്കാം.. എല്ലാം നിന്റെ ഇഷ്ടം പോലെ നടക്കട്ടെ..'
കരഞ്ഞാണ് ലക്ഷ്മി അവിടെ നിന്നും പോയത്. കള്ളക്കരച്ചിൽ ആയിരിക്കും എന്ന് തോനിയെങ്കിലും എന്തോ അവളുടെ കരച്ചിൽ കണ്ടപ്പോ എനിക്ക് വല്ലാതെ വിഷമം വന്നു. എന്തായാലും എല്ലാം ഇവിടം കൊണ്ട് അവസാനിച്ചല്ലോ..
കാര്യം ഞങ്ങൾ തമ്മിൽ പ്രേമം ഒന്നും ഇല്ലായിരുന്നു എങ്കിലും എന്നെ അവൾ പറ്റിച്ചത് എനിക്ക് നല്ല വിഷമം ഉണ്ടാക്കിയിരുന്നു. കോളേജ് തന്നെ ഞാൻ രണ്ട് ദിവസം കട്ട് ചെയ്തു. ആഷിക്കിനോടും രാഹുലിനോടും പനി ആണെന്ന് കള്ളം പറഞ്ഞു വീട്ടിൽ ഇരുന്നു. രണ്ട് ദിവസം വീട്ടിൽ ഇരുന്നു ചടച്ചപ്പോൾ ജിമ്മിൽ പോകാമെന്നു വച്ചു. അവിടെ ചെന്നപ്പോളും
💬 Comments
View all comments