Chapter Title : റോക്കി 3 [സാത്യകി]
'ഇനിയെന്നാ...? അവൾ ഒരു കുസൃതിയോടെ ചോദിച്ചു 'ഇനി.....' ഇനി എന്നെന്നു പറയാൻ അർജുന് കഴിഞ്ഞില്ല. അവൻ വെറുതെ പുരികം ഉയർത്തി അവളെ നോക്കുക മാത്രം ചെയ്തു 'തനിക്ക് ഓക്കേ ആണേൽ ഞാൻ ഫ്രീ ആകുമ്പോൾ വിളിക്കാം..' പദ്മ പറഞ്ഞു. അത് ശരിയെന്ന മട്ടിൽ അർജുൻ തല കുനുക്കി. അടുത്ത തവണ അവൾ വിളിക്കുമ്പോൾ എങ്ങനെ മറുപടി പറയണം എന്ന് അവന് അറിയില്ലായിരുന്നു. എന്തായാലും അതിന്റെ ആവശ്യം വന്നില്ല. അതിന് മുന്നേ തന്നെ ലച്ചുവിന്റെ വിളി വന്നു. പിറ്റേന്ന് കാലത്ത് തന്നെ അവൾ വിളിച്ചപ്പോൾ എന്തെന്നില്ലാതെ അർജുൻ ഭയപ്പെട്ടു. താനും പദ്മയും ആയുള്ളത് അവൾ അറിഞ്ഞിരിക്കുമോ..? അവൾ ചെയ്തതിന് മറുപണി അല്ലേ താനും ചെയ്തുള്ളു. പിന്നെ എന്തിന് ഭയപ്പെടണം...? അർജുൻ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു. മുമ്പ് പക്ഷെ തന്റെ ഭാഗത്തു ന്യായം പറയാൻ പറ്റുമായിരുന്നു. എന്നാൽ ഇപ്പൊൾ..? ലക്ഷ്മി വിളിച്ചത് എല്ലാം അറിഞ്ഞിട്ട് ആണോന്ന് അറിയാൻ കഴിഞ്ഞില്ല. ഒന്ന് കാണണം എന്ന് മാത്രമേ അവൾ പറഞ്ഞുള്ളു അന്ന് വൈകിട്ട് പാർക്കിൽ വച്ചാണ് ലച്ചുവുമായി മീറ്റ് ചെയ്തത്. തമ്മിൽ കണ്ടിട്ടും കുറെ നേരം ലച്ചു ഒന്നും സംസാരിച്ചില്ല. മിക്കപ്പോഴും ഫോണിൽ തന്നെ നോക്കി ഇരിപ്പാണ്. ആ മൗനം എന്നെ കൂടുതൽ പേടിപ്പിച്ചു. ഏറെ നേരം മിണ്ടാതെ എന്റെ കൂടെയിരുന്നിട്ട് ഒടുവിൽ ആ മൗനത്തെ ഭഞ്ചിച്ചു കൊണ്ട് അവൾ സംസാരിച്ചു 'ഞാൻ നിന്റെ തോളിൽ ഒന്ന് കിടന്നോട്ടെ..' വളരെ പതിഞ്ഞ സ്വരത്തിൽ ആയിരുന്നു അവൾ സംസാരിച്ചത് 'നിനക്ക് എന്ത് പറ്റി..? അവൾ ഓക്കേ ആണോന്ന് അറിയാൻ ഞാൻ അവളുടെ മുഖം എന്റെ നേരെ പിടിച്ചു ചോദിച്ചു. അവളുടെ മുഖം വല്ലാതെ തളർന്നത് പോലെ ഉണ്ടായിരുന്നു. 'പ്ലീസ് ഒന്ന് കിടന്നോട്ടെ..' അവൾ വീണ്ടും ചോദിച്ചപ്പോൾ നിരസിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവളെന്നോട് ചെയ്തു ചതി ഞാൻ മറന്നതല്ല. പക്ഷെ എന്തോ അവളെ ഇങ്ങനെ കണ്ടപ്പോ ഒരു വിഷമം എന്നിൽ ഉണ്ടായി.. എന്റെ തോളിൽ ചാഞ്ഞു കിടന്നിട്ടും അവൾ എന്നോട് ഒരുപാട് നേരം ഒന്നും സംസാരിച്ചില്ല.. ഞാൻ മുൻകൈ എടുത്തു സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് മറുപടി തരാൻ മാത്രം അവൾ മിണ്ടി. ഒടുവിൽ പറയാൻ വച്ചിരുന്ന വിഷയം അവൾ പറഞ്ഞു
💬 Comments
View all comments