Chapter Title : റോക്കി 3 [സാത്യകി]
'എനിക്ക് അവനെ ഇഷ്ടം അല്ല. ഞാൻ ഒരിക്കലും നിന്നെ പറ്റിച്ചിട്ടില്ല..' അവൾ പതിയെ പറഞ്ഞു 'പിന്നെ ഞാൻ അറിഞ്ഞത് ഒക്കെ നുണ ആയിരുന്നോ ലച്ചു..? നീ തന്നെ സമ്മതിച്ചത് അല്ലേ അവന്റെ കൂടെ പോയ കാര്യം..? ഞാൻ അവളോട് തിരിച്ചു ചോദിച്ചു 'ഞാൻ ഒന്ന് പറഞ്ഞോട്ടെടാ.. വഴക്കിട്ട് ഇരിക്കാൻ എനിക്ക് വയ്യ ഇനിയും..' 'മ്മ്.. ശരി നീ പറ..' ഞാൻ അവളോട് പറഞ്ഞു 'അന്ന് ഇഷാനിയുടെ പേര് പറഞ്ഞു ഞാൻ നിന്നോട് അടി വച്ചില്ലേ.. നമ്മൾ പിണങ്ങിയ അന്ന് വൈകിട്ട് ആണ് അവൻ എനിക്ക് മെസ്സേജ് അയക്കുന്നത്. വേറെ പുതിയ നമ്പർ ആയിരുന്നു. അവന് എന്നെ മിസ്സ് ചെയ്യുന്നു, ഞാനുമായി ഉള്ള വൈബ് വേറെ ആരുമായും കിട്ടുന്നില്ല എന്നൊക്കെ അവൻ കുറെ പറഞ്ഞു.. ഞാൻ പക്ഷെ വലിയ മൈൻഡ് കൊടുത്തില്ല..' അത്രയും പറഞ്ഞിട്ട് അവളെന്നെ നോക്കി. ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാക്കി അവൾ വീണ്ടും തുടർന്നു 'അവൻ പിന്നെയും മെസ്സേജ് അയച്ചോണ്ട് ഇരുന്നപ്പോൾ ആണ് എനിക്ക് തോന്നിയത് അവനെന്നെ പറ്റിച്ചത് പോലെ അവനെ പറ്റിച്ചാൽ എന്താണ് എന്ന്. ആ പെയിൻ അവൻ കൂടി കുറച്ചെങ്കിലും അറിയട്ടെ എന്ന് ഞാൻ കരുതി. അവനായി മിണ്ടിയതും അവനോട് കമ്പനി ആയത് പോലെ നിന്നതും അവന്റെ കൂടെ കറങ്ങാൻ പോയതും ഒക്കെ അത് മനസ്സിൽ വച്ചാണ്.. അല്ലാതെ അവനെ ഇഷ്ടം ആയിട്ടല്ല.. എന്റെ അച്ഛൻ സത്യം..' അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു 'അവനെ പിന്നെയും ഇഷ്ടം ഉള്ളത് പോലെ വിശ്വസിപ്പിച്ചു ലാസ്റ്റ് നീയുമായി എനിക്ക് അഫയർ ഉണ്ടെന്ന് അവനെ അറിയിക്കുക ആയിരുന്നു എന്റെ പ്ലാൻ. നിന്നോട് ആദ്യമേ അത് പറയാഞ്ഞത് എന്റെ ഇമ്മാതിരി പ്ലാനൊക്കെ നീ ചിലപ്പോൾ ഉപദേശിച്ചു മാറ്റികളയും. അതോണ്ട് അവസാനം ആകുമ്പോൾ നിന്നോട് പറയാം എന്ന് വച്ചു. എന്റെ കഷ്ടകാലത്തിന് നമ്മൾ അപ്പൊ ഉടക്കിലും ആയി പോയി..' ഞാൻ അവൾ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു. എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു
💬 Comments
View all comments