0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 11028

'എനിക്കറിയാം ഞാൻ പറയുന്നത് കള്ളം ആണെന്ന് നീ കരുതുന്നുണ്ടാവും. എന്റേൽ ഇപ്പൊ അല്ലെന്ന് തെളിയിക്കാൻ തെളിവ് ഒന്നുമില്ല. എന്നെ വിശ്വാസം ഉണ്ടേൽ നീ വിശ്വസിച്ചാൽ മതി. ഇപ്പൊ അവൻ ഇവിടെ വരാൻ ചാൻസ് ഉണ്ട്. ഞാൻ ഒരാളുടെ ഒപ്പം ഇരിക്കുന്നു എന്ന് അവന് ന്യൂസ്‌ ചെന്നിട്ടുണ്ട്..'   'എങ്ങനെ..? ഞാൻ ചോദിച്ചു   'ഇത് ഞാൻ തന്നെ പ്ലാൻ ചെയ്തതാണ്. അവനിപ്പോ വരും നമ്മളെ രണ്ടിനെയും കാണും. ഞാൻ ചീറ്റ് ചെയ്തു എന്ന് അവൻ കരുതും. എനിക്ക് അത്രയേ വേണ്ടിയിരുന്നുള്ളു.. നിനക്ക് എന്നോട് കുറച്ചു എങ്കിലും സ്നേഹം ഉണ്ടേൽ അവൻ വരുന്ന വരെ എന്റെ കൂടെ ഇരിക്കുമോ..?   അവളുടെ ആ ചോദ്യത്തിന് മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല. അവൾ പറഞ്ഞ കഥ എന്റെ നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച പോലെ ഉണ്ടായിരുന്നു. അത് അവൾ ഉണ്ടാക്കിയ കഥ അല്ലെന്ന് എനിക്ക് മനസിലായി. ഇപ്പൊ ഞാനാണ് തെറ്റുകാരൻ.. ഞാൻ മാത്രം... ഞാൻ അവളുടെ കൈകളിൽ മെല്ലെ ചേർത്ത് പിടിച്ചു. ഞാൻ ഒപ്പമുണ്ട് എന്ന് അവൾക്ക് മനസിലായിരിക്കണം. അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു   'എന്റെ പൊന്ന് ലച്ചു.. നിനക്ക് ഇതൊക്കെ ഒന്ന് വാ തുറന്നു പറഞ്ഞൂടായിരുന്നോ..? ഞാൻ അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു   'സോറി ഡാ എന്റെ മിസ്റ്റേക്ക് ആണ്. ഞാൻ അന്ന് അത് സമാധാനത്തിൽ പറഞ്ഞാൽ മതിയായിരുന്നു. നീ എന്തോ പറഞ്ഞപ്പോ എനിക്കും ദേഷ്യം വന്നു. സോറി.. സോറി...' അവളെന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾ പിന്നീട് ഒന്നും സംസാരിച്ചില്ല. കൈകോർത്തു ഇരിക്കുന്ന ഞങ്ങൾക്ക് ഇടയിലേക്ക് അധികം താമസിക്കാതെ ലച്ചുവിന്റെ എക്സ് നവനീത് കടന്ന് വന്നു. അവന്റെ മുഖം വിളറി വെളുത്തിരുന്നു. അവനെ കണ്ടപ്പോൾ ലച്ചു പെട്ടന്ന് പേടിച്ചത് പോലെ എന്റെ കൈ വിട്ടു എന്നിൽ നിന്നും കുറച്ചു മാറി ഇരുന്നു. അതവളുടെ ആക്ടിങ് ആണെന്ന് മനസിലാക്കാൻ എനിക്ക് കുറച്ചു സെക്കന്റ്‌ വേണ്ടി വന്നു   'ഇതാണോടി നിന്റെ പുതിയ സെറ്റപ്പ്..'

💬 Comments

View all comments