Chapter Title : റോക്കി 3 [സാത്യകി]
വന്ന ഉടനെ രോഷം കൊണ്ട് അവൻ ലച്ചുവിന് നേരെ തട്ടി കയറി. ഞാൻ അപ്പോൾ ഒന്നും പ്രതികരിച്ചില്ല. ലച്ചു കുറച്ചു പാനിക്ക് ആയത് പോലെ അഭിനയിക്കുന്നുണ്ടായിരുന്നു. 'നവനീത് നമുക്ക് സംസാരിക്കാം. ഞാൻ നിന്നോട് പറയാം.. പ്ലീസ് സീൻ ഉണ്ടാക്കരുത്..' കുറച്ചു ഒറിജിനാലിറ്റി കിട്ടാൻ ലച്ചു വളരെ സ്വാഭാവികം ആയി അഭിനയിച്ചു. അന്ന് സെയിൽസ് ഗേൾ പ്ലോട്ട് ചെയ്തപ്പോൾ ഓവർ ആക്കിയ ഇവൾ തന്നെ ആണോ ഇപ്പൊ വളരെ നാച്ചുറൽ ആയി അഭിനയിക്കുന്നത് എന്ന് ഞാൻ ചുമ്മ ഓർത്തു 'ഒരു പിന്നെയും ഇല്ലടി.. നിന്റെ ഒറിജിനൽ ക്യാരറക്ടർ ഇപ്പൊ മനസിലായടി..' അവൻ വീണ്ടും ലച്ചുവിന് നേർക്ക് വന്നു ആക്രോശിച്ചു കൊണ്ടിരുന്നു. അവൻ ഓവർ ആയി സൗണ്ട് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവർക്കിടയിലേക്ക് കയറി. അല്ലായിരുന്നു എങ്കിൽ അവൻ ഒരുപക്ഷെ ലച്ചുവിനെ കൈ വക്കും എന്ന് എനിക്ക് തോന്നിയിരുന്നു.. 'മാറി നിക്കടാ മൈരേ..' അവൻ എന്റെ കോളറിൽ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു. അവൻ എന്നെ തൊട്ടപ്പോൾ ലച്ചു പെട്ടന്ന് എന്റെ അടുത്ത് വന്നു എന്റെ കോളറിൽ നേരെയാക്കി എന്നെയും കൊണ്ട് അവിടുന്ന് പോകാൻ ശ്രമിച്ചു.. ' അർജു വാ പോകാം..' 'നീ എങ്ങോട്ടാടി ഓടുന്നെ നിന്റെ മറ്റവനെയും കൊണ്ട്..? നവനീത് പിന്നെയും എന്റെ നേർക്ക് വന്നപ്പോൾ ലച്ചു അവന് മുന്നിലേക്ക് കേറി നിന്നു 'അവന്റെ ദേഹത്ത് തൊട്ട് പോകരുത്..? ലച്ചു വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. 'ഓ നിനക്കാണോ നൊന്തത്.. നാണം ഇല്ലാത്തവളെ..' 'നീ വലിയ മാന്യൻ കളിക്കാതെ.. നീ പണ്ട് എന്നോട് കാണിച്ചത് ഞാനും മറന്നിട്ടില്ല..' 'നീ അത് പറഞ്ഞു ഇപ്പൊ സ്‌കൂട്ട് ആകാതെടീ.. അന്ന് എന്തായിരുന്നു നിന്റെ ഷോ..? ഇപ്പൊ നിന്നെ കയ്യോടെ പിടിച്ചപ്പോൾ എവിടെ പോയെടി നിന്റെ ഷോ ഓഫ് കൂത്തിച്ചി..' നവനീത് വീണ്ടും ലച്ചുവിന് നേരെ അടുത്തപ്പോൾ എനിക്കീ ഡ്രാമ അവസാനിപ്പിക്കാൻ ആയെന്ന് തോന്നി. അവൾക്ക് നേരെ വന്ന അവനെ ഞാൻ തടഞ്ഞു നിർത്തി. എന്നെ വീണ്ടും തള്ളി മാറ്റാൻ അവൻ ശ്രമിച്ചെങ്കിലും ബലം പിടിച്ചു നിന്നത് കൊണ്ട് ഞാൻ അനങ്ങിയില്ല. തിരിച്ചൊരു തള്ളിൽ നില തെറ്റി അവൻ വീഴുകയും ചെയ്തു. ഊതിയാൽ പറക്കുന്ന ശരീരം ഉള്ള ഇവനെ ശരിക്കൊന്ന് കൊങ്ങക്ക് പിടിക്കാൻ പോലുമില്ല. താഴെ വീണപ്പോൾ ഇനി ഒരുപാട് കയറി കളിച്ചാൽ അടി വീഴും എന്ന് മനസിലാക്കി അവൻ ഡിസ്റ്റൻസ് ഇട്ടാണ് പിന്നെ സംസാരിച്ചത്..
💬 Comments
View all comments