0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 11097

'നിന്നെ ഞാൻ കാണിച്ചു തരാമെഡി.. ചെവിയിൽ നുള്ളിക്കോ നീ...' അവൻ എന്തോ ശപഥം പോലെ അവളെ വെല്ലുവിളിച്ചു   'നീ കൊറേ ഊമ്പും.. പോടാ മൈരേ..' അവന്റെ കനത്ത വെല്ലുവിളിയെ വളരെ നിസാരമായി പോയി ഊമ്പിനെടാ എന്ന് പറഞ്ഞു കൊണ്ട് അവൾ തകർത്തു കളഞ്ഞു. മൊത്തത്തിൽ പതറി പോയ ആ പയ്യൻ പിന്നെയും അവളെ എന്തൊക്കെയോ മോശം പറഞ്ഞു കൊണ്ടിരുന്നു. ലച്ചു എന്റെ കയ്യിൽ ചേർത്ത് പിടിച്ചു അവന്റെ മുന്നിൽ നിന്നു. കൂടുതൽ ആളുകൾ ഞങ്ങളുടെ സംഭവവികാസങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ അവൻ പതിയെ പിൻവലിഞ്ഞു. ഞങ്ങൾ അപ്പോളും അത് പോലെ കൈ കോർത്തു തന്നെ നിന്നു.   'ഹോ... എന്തൊരാശ്വാസം...! നെഞ്ചിൽ നിന്ന് ഒരു കല്ല് എടുത്തു കളഞ്ഞത് പോലെ.. ഇങ്ങനെ ഒരു റിവെഞ്ചു ഇവനോട് എടുക്കാൻ പറ്റുമെന്ന് ഞാൻ ഒട്ടും കരുതിയില്ല..' ലച്ചു എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പക്ഷെ അതിന് മറുപടി ആയൊന്നും പറഞ്ഞില്ല. ചേർത്ത് പിടിച്ചിരുന്ന എന്റെ കൈകൾ ഞാൻ അയച്ചു. എന്റെ കൈകൾ അയഞ്ഞപ്പോൾ ലച്ചു എന്റെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്ത് നോക്കിയപ്പോൾ തന്നെ അവൾക്ക് കാര്യം മനസിലായി. അവളുടെ കൈകൾ എന്നിൽ നിന്ന് ഊർന്നു മാറുന്നത് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു..   'ഓ.. സോറി.. നിന്നെ ബുദ്ധിമുട്ടിച്ചതിനു.. ആൻഡ് താങ്ക്സ്..' അവളത് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞിരിക്കണം. ആ കണ്ണിലേക്കു നോക്കാൻ എനിക്ക് ധൈര്യം വന്നില്ല. നവനീത് നോട് പ്രതികാരം ചെയ്യാൻ മാത്രം കൂട്ട് നിന്നതാണ് ഞാൻ. അതിൽ കൂടുതൽ ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കണ്ട.. നമ്മൾ പഴയത് പോലെ ആകില്ല.. ഇങ്ങനെ ഒന്നും അവളുടെ മുഖത്ത് നോക്കി പറയാൻ എനിക്ക് ധൈര്യം വന്നില്ല.. എന്നാൽ അവളുടെ മുഖത്ത് നോക്കാതെ ചേർത്ത് പിടിച്ച കൈ ഞാൻ വിട്ടപ്പോൾ അവളത് മനസിലാക്കി. വേദനയോടെ ആണെങ്കിലും അവൾ എന്നോടിപ്പോൾ പറഞ്ഞത് ഒരു ഗുഡ് ബൈ ആണ്. ഞങ്ങൾ രണ്ട് പേരും തിരിഞ്ഞു നോക്കാതെ എതിർ ദിശയിലേക്ക് നടന്നു..

💬 Comments

View all comments