0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 11191

നഷ്ടമായത് എല്ലാം തിരിച്ചു വന്നു ചേർന്നത് പോലെ ഒരു തോന്നൽ.

വിശ്വവിഖ്യാതമായ കമന്ററി ഒന്ന് തിരുത്തി എഴുതിയാൽ "അർജുൻ, അവൻ ഈ ലോകത്തിൽ ഏറ്റവും അധികം ആഗ്രഹിക്കുന്ന ഒന്നിനെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു.. അതിന്റെ ആകർഷണത്തിൽ നിന്ന് അവന് രക്ഷപെടൽ അസാധ്യമായിരിക്കുന്നു... "

അതേ... കൗമാരം മുതൽക്കേ ബാലിശമായി താൻ കരുതിയിരുന്ന, ജീവിതത്തിൽ ഒരിക്കലും തന്നെ തേടി വരില്ലെന്ന് അർജുൻ വിശ്വസിച്ചിരുന്ന ഒന്ന്, ഇന്ന് അവനെ തേടി വന്നിരിക്കുന്നു. അവനിൽ വരിഞ്ഞു മുറുകിയിരിക്കുന്നു.. -പ്രണയം.....!

അർജുന് ഇഷാനിയോട് പ്രണയമാണ്.......!

💬 Comments

View all comments