0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 109.7K

'നീ അത് വിട്..'

പദ്മ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. കളി കഴിഞ്ഞുള്ള സ്നേഹപ്രകടനം അർജുൻ ചെയ്യാറില്ല. അത് കൊണ്ട് തന്നേ അവിടുന്ന് എണീക്കാൻ എന്തെങ്കിലും പറയണം എന്ന് മനസ്സിൽ ആലോചിച്ചു

'നിനക്ക് എപ്പോളാ പോകണം എന്ന് പറഞ്ഞത്..?

അർജുൻ ചോദിച്ചു

'എനിക്ക് ഇനിയും ടൈം ഉണ്ട്. എന്താ നിനക്ക് എന്തെങ്കിലും പരുപാടി ഉണ്ടോ..?

'വീട് വരെ ചെല്ലാമെന്ന് ഞാൻ പറഞ്ഞിരുന്നു..'

അർജുൻ കള്ളം പറഞ്ഞു

'പോയിട്ട് അർജെന്റ് ആണോ..?

പദ്മ നിരാശയോടെ ചോദിച്ചു.

'അർജെന്റ് അല്ല. പക്ഷെ പോണം..'

അർജുൻ അവളുടെ തോളിൽ നിന്നും കൈ മെല്ലെ എടുത്തു. അവൻ പോകാനുള്ള പുറപ്പാടിൽ ആണെന്ന് അവൾക്ക് മനസിലായി. അവൾ പതിയെ നെഞ്ചിൽ നിന്നും മാറി. അർജുൻ പെട്ടന്ന് തന്നെ പാന്റ് വലിച്ചു കയറ്റി. പദ്മ ഒരു പുതപ്പ് വാരി മൂടി അവനെ തന്നെ കൗതുകത്തോടെ നോക്കി ഇരിപ്പാണ്..

'ഇനിയെന്നാ...?

അവൾ ഒരു കുസൃതിയോടെ ചോദിച്ചു

'ഇനി.....'

ഇനി എന്നെന്നു പറയാൻ അർജുന് കഴിഞ്ഞില്ല. അവൻ വെറുതെ പുരികം ഉയർത്തി അവളെ നോക്കുക മാത്രം ചെയ്തു

'തനിക്ക് ഓക്കേ ആണേൽ ഞാൻ ഫ്രീ ആകുമ്പോൾ വിളിക്കാം..'

പദ്മ പറഞ്ഞു. അത് ശരിയെന്ന മട്ടിൽ അർജുൻ തല കുനുക്കി. അടുത്ത തവണ അവൾ വിളിക്കുമ്പോൾ എങ്ങനെ മറുപടി പറയണം എന്ന് അവന് അറിയില്ലായിരുന്നു. എന്തായാലും അതിന്റെ ആവശ്യം വന്നില്ല. അതിന് മുന്നേ തന്നെ ലച്ചുവിന്റെ വിളി വന്നു. പിറ്റേന്ന് കാലത്ത് തന്നെ അവൾ വിളിച്ചപ്പോൾ എന്തെന്നില്ലാതെ അർജുൻ ഭയപ്പെട്ടു. താനും പദ്മയും ആയുള്ളത് അവൾ അറിഞ്ഞിരിക്കുമോ..? അവൾ ചെയ്തതിന്

💬 Comments

View all comments