0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 109.8K

നീ ചിലപ്പോൾ ഉപദേശിച്ചു മാറ്റികളയും. അതോണ്ട് അവസാനം ആകുമ്പോൾ നിന്നോട് പറയാം എന്ന് വച്ചു. എന്റെ കഷ്ടകാലത്തിന് നമ്മൾ അപ്പൊ ഉടക്കിലും ആയി പോയി..'

ഞാൻ അവൾ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു. എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു

'എനിക്കറിയാം ഞാൻ പറയുന്നത് കള്ളം ആണെന്ന് നീ കരുതുന്നുണ്ടാവും. എന്റേൽ ഇപ്പൊ അല്ലെന്ന് തെളിയിക്കാൻ തെളിവ് ഒന്നുമില്ല. എന്നെ വിശ്വാസം ഉണ്ടേൽ നീ വിശ്വസിച്ചാൽ മതി. ഇപ്പൊ അവൻ ഇവിടെ വരാൻ ചാൻസ് ഉണ്ട്. ഞാൻ ഒരാളുടെ ഒപ്പം ഇരിക്കുന്നു എന്ന് അവന് ന്യൂസ്‌ ചെന്നിട്ടുണ്ട്..'

'എങ്ങനെ..?

ഞാൻ ചോദിച്ചു

'ഇത് ഞാൻ തന്നെ പ്ലാൻ ചെയ്തതാണ്. അവനിപ്പോ വരും നമ്മളെ രണ്ടിനെയും കാണും. ഞാൻ ചീറ്റ് ചെയ്തു എന്ന് അവൻ കരുതും. എനിക്ക് അത്രയേ വേണ്ടിയിരുന്നുള്ളു.. നിനക്ക് എന്നോട് കുറച്ചു എങ്കിലും സ്നേഹം ഉണ്ടേൽ അവൻ വരുന്ന വരെ എന്റെ കൂടെ ഇരിക്കുമോ..?

അവളുടെ ആ ചോദ്യത്തിന് മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല. അവൾ പറഞ്ഞ കഥ എന്റെ നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച പോലെ ഉണ്ടായിരുന്നു. അത് അവൾ ഉണ്ടാക്കിയ കഥ അല്ലെന്ന് എനിക്ക് മനസിലായി. ഇപ്പൊ ഞാനാണ് തെറ്റുകാരൻ.. ഞാൻ മാത്രം...

ഞാൻ അവളുടെ കൈകളിൽ മെല്ലെ ചേർത്ത് പിടിച്ചു. ഞാൻ ഒപ്പമുണ്ട് എന്ന് അവൾക്ക് മനസിലായിരിക്കണം. അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു

'എന്റെ പൊന്ന് ലച്ചു.. നിനക്ക് ഇതൊക്കെ ഒന്ന് വാ തുറന്നു പറഞ്ഞൂടായിരുന്നോ..?

ഞാൻ അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു

'സോറി ഡാ

💬 Comments

View all comments