Chapter Title : റോക്കി 3 [സാത്യകി]
എന്റെ മിസ്റ്റേക്ക് ആണ്. ഞാൻ അന്ന് അത് സമാധാനത്തിൽ പറഞ്ഞാൽ മതിയായിരുന്നു. നീ എന്തോ പറഞ്ഞപ്പോ എനിക്കും ദേഷ്യം വന്നു. സോറി.. സോറി...'
അവളെന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾ പിന്നീട് ഒന്നും സംസാരിച്ചില്ല. കൈകോർത്തു ഇരിക്കുന്ന ഞങ്ങൾക്ക് ഇടയിലേക്ക് അധികം താമസിക്കാതെ ലച്ചുവിന്റെ എക്സ് നവനീത് കടന്ന് വന്നു. അവന്റെ മുഖം വിളറി വെളുത്തിരുന്നു. അവനെ കണ്ടപ്പോൾ ലച്ചു പെട്ടന്ന് പേടിച്ചത് പോലെ എന്റെ കൈ വിട്ടു എന്നിൽ നിന്നും കുറച്ചു മാറി ഇരുന്നു. അതവളുടെ ആക്ടിങ് ആണെന്ന് മനസിലാക്കാൻ എനിക്ക് കുറച്ചു സെക്കന്റ് വേണ്ടി വന്നു
'ഇതാണോടി നിന്റെ പുതിയ സെറ്റപ്പ്..'
വന്ന ഉടനെ രോഷം കൊണ്ട് അവൻ ലച്ചുവിന് നേരെ തട്ടി കയറി. ഞാൻ അപ്പോൾ ഒന്നും പ്രതികരിച്ചില്ല. ലച്ചു കുറച്ചു പാനിക്ക് ആയത് പോലെ അഭിനയിക്കുന്നുണ്ടായിരുന്നു.
'നവനീത് നമുക്ക് സംസാരിക്കാം. ഞാൻ നിന്നോട് പറയാം.. പ്ലീസ് സീൻ ഉണ്ടാക്കരുത്..'
കുറച്ചു ഒറിജിനാലിറ്റി കിട്ടാൻ ലച്ചു വളരെ സ്വാഭാവികം ആയി അഭിനയിച്ചു. അന്ന് സെയിൽസ് ഗേൾ പ്ലോട്ട് ചെയ്തപ്പോൾ ഓവർ ആക്കിയ ഇവൾ തന്നെ ആണോ ഇപ്പൊ വളരെ നാച്ചുറൽ ആയി അഭിനയിക്കുന്നത് എന്ന് ഞാൻ ചുമ്മ ഓർത്തു
'ഒരു പിന്നെയും ഇല്ലടി.. നിന്റെ ഒറിജിനൽ ക്യാരറക്ടർ ഇപ്പൊ മനസിലായടി..'
അവൻ വീണ്ടും ലച്ചുവിന് നേർക്ക് വന്നു ആക്രോശിച്ചു കൊണ്ടിരുന്നു. അവൻ ഓവർ ആയി സൗണ്ട് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവർക്കിടയിലേക്ക് കയറി. അല്ലായിരുന്നു എങ്കിൽ അവൻ ഒരുപക്ഷെ ലച്ചുവിനെ കൈ വക്കും എന്ന് എനിക്ക് തോന്നിയിരുന്നു..
'മാറി നിക്കടാ
💬 Comments
View all comments