0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 109.8K

നോക്കാതെ ചേർത്ത് പിടിച്ച കൈ ഞാൻ വിട്ടപ്പോൾ അവളത് മനസിലാക്കി. വേദനയോടെ ആണെങ്കിലും അവൾ എന്നോടിപ്പോൾ പറഞ്ഞത് ഒരു ഗുഡ് ബൈ ആണ്. ഞങ്ങൾ രണ്ട് പേരും തിരിഞ്ഞു നോക്കാതെ എതിർ ദിശയിലേക്ക് നടന്നു..

അവളോട് ഞാൻ ചെയ്തത് തെറ്റാണ് എന്നെനിക്കറിയാം. പക്ഷെ എല്ലാം ചെയ്തു കഴിഞ്ഞിട്ട് ഒന്നും അറിയാത്തത് പോലെ അവളുടെ ഒപ്പം വീണ്ടും ഞാൻ ചെന്നാൽ അതായിരിക്കാം വലിയ ചതി. അവളെ മനസിലാക്കാതെ അവളോട് പക തീർക്കാൻ അവളുടെ ചേച്ചിയെ ഉപയോഗിച്ചത് നെറികെട്ട പരുപാടി ആയിപ്പോയി. ഏത് നശിച്ച സമയത്തു ആണോ എനിക്ക് അതിന് മനസ്സ് വന്നത്. അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. അതിനിടയിൽ പദ്മയുടെ രണ്ട് മിസ്സ്‌ കോളും എനിക്ക് വന്നിരുന്നു..

പിറ്റേന്ന് വീണ്ടും അവൾ വിളിച്ചപ്പോൾ ആണ് എനിക്ക് കോൾ എടുക്കാൻ തോന്നിയത്.. ഞാൻ മനഃപൂർവം കോൾ എടുക്കാഞ്ഞത് ആണെന്ന് അവൾക്ക് മനസിലായിരുന്നു..

'എന്ത് പറ്റി.. കുറ്റബോധം ആണോ..? ഇന്നലെ വിളിച്ചിട്ട് റിപ്ലൈ ഒന്നൂല്ല..?

'ഞാൻ ലച്ചുവിനെ കണ്ടിരുന്നു. ഞങ്ങൾ സംസാരിച്ചിരുന്നു..'

'ഓ.. എന്നിട്ട് അവൾ എന്ത് പറഞ്ഞു..?

പദ്മ ചോദിച്ചു

'അവൾ... അവൾ ശരിക്കും അവനൊപ്പം പോയതല്ല. അത് ശരിക്കും അവൾ അവനെ പറ്റിക്കാൻ വേണ്ടി ചെയ്തത് ആണ്.. അവളുടെ സ്വഭാവം നല്ലത് പോലെ അറിയാവുന്ന ആളായിരുന്നു ഞാൻ.. പക്ഷെ ഞാൻ ഈ കാര്യത്തിൽ അവളെ ഗസ് ചെയ്തത് തെറ്റി പോയി.. അവളുടെ ഭാഗത്തു തെറ്റില്ല..'

'എനിക്ക് ഒന്നും മനസിലാകുന്നില്ല. നീ എന്താ പറയുന്നത്..?

കാര്യം മനസിലാകാതെ പദ്മ ചോദിച്ചു..

അവൾക്ക് മുഴുവൻ കാര്യവും വിശദീകരിച്ചു കൊടുക്കാൻ എനിക്ക്

💬 Comments

View all comments