Chapter Title : റോക്കി 3 [സാത്യകി]
കുറച്ചു സമയം വേണ്ടി വന്നു. മുഴുവൻ കേട്ടപ്പോൾ അവൾക്കും ലച്ചു പറഞ്ഞത് സത്യം ആവാനേ വഴിയുള്ളു എന്ന് തോന്നി. കാരണം അങ്ങനെ ഒക്കെ ലച്ചു ചെയ്യുമെന്ന് അവൾക്കും അറിയാം. പക്ഷെ അത് ഊഹിക്കാൻ ഞങ്ങൾക്ക് രണ്ട് പേർക്കും കഴിഞ്ഞില്ല..
'ഇനിയിപ്പോ തന്റെ ഡിസിഷൻ എന്താ..?
അവൾ എന്നോട് ചോദിച്ചു
' എനിക്ക് ഒന്നിലും ഇപ്പൊ ഒരു ഡിസിഷൻ എടുക്കാൻ പറ്റുന്നില്ല.. പക്ഷെ നമ്മൾ ഇനിയും... അത് ശരിയല്ല...'
പദ്മയോട് അത് ഞാൻ പറഞ്ഞു
'ഓക്കേ. ഐ അണ്ടർസ്റ്റാൻഡ്.. ബട്ട് പ്രോമിസ് മീ.. നമ്മൾ തമ്മിൽ ഇങ്ങനെ ഒന്ന് ഉണ്ടായി എന്ന് ഒരിക്കലും അവൾ അറിയരുത്...'
'യാഹ്... അതൊരിക്കലും അവൾ അറിയില്ല..'
അധിക നേരം പദ്മ പിന്നെ സംസാരിച്ചില്ല. ഒരു തരത്തിൽ അത് അവസാനിച്ചപ്പോൾ എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. പദ്മയായി ഉള്ളത് ഒരിക്കലും ലച്ചു അറിയരുത്. ഞാനും ലച്ചുവുമായുള്ള എല്ലാം അവസാനിച്ചാലും അവളുടെ മനസ്സിൽ ഒരു ചെറ്റ ആയി എനിക്ക് മാറണ്ട. ഞാൻ മനസ്സിൽ കരുതി. എന്നാൽ എല്ലാം പെട്ടന്ന് അവസാനിപ്പിക്കാൻ എന്നെ പോലെ ലച്ചുവിന് കഴിയുമായിരുന്നില്ല.. എന്റെ വിളി കാത്തു കുറച്ചു ദിവസങ്ങൾ ഇരുന്നു മുഷിഞ്ഞു ഒടുവിൽ അവൾ നേരിട്ട് എന്നെ കാണാൻ വന്നു..
'നീ ഇന്ന് കോളേജിൽ പോയില്ലേ..?
എന്നോട് ലച്ചു ചോദിച്ചു
'പോയി.. ഉച്ച ആയപ്പോൾ ഇങ്ങ് പോന്നു..'
ഞാൻ അവളുടെ വരവിന്റെ ഉദ്ദേശം മനസിലാകാതെ പറഞ്ഞു
'നീ ഇപ്പൊ ഒട്ടും കോളേജിൽ വരുന്നില്ല എന്ന് കിച്ചു പറഞ്ഞു. എന്താ നിനക്ക് പറ്റിയെ. എന്റെ ഒരു തമാശ നിനക്ക് അത്രക്ക് ഫീൽ ആയോ..?
💬 Comments
View all comments