Chapter Title : റോക്കി 3 [സാത്യകി]
എങ്കിൽ ഞാൻ ഇനിയും പറയാം സോറി..'
'നീ കാരണം ഒന്നും അല്ല. മൊത്തത്തിൽ ബോർ.. പോകാൻ തോന്നുന്നില്ല..'
'അതെന്താ ബോർ.. ഇഷാനി ഇപ്പൊ വരാറില്ലേ..?
ലച്ചു ഒരു ചിരിയോടെ എന്നോട് ചോദിച്ചു. ഞാൻ അതിന് മറുപടി ഒന്നും കൊടുക്കാതെ ആയപ്പോൾ അവൾ വീണ്ടും പറഞ്ഞു
'ഞാൻ ചുമ്മാ തമാശ പറഞ്ഞതാ.. നീ കോളേജിൽ പോയില്ലേൽ വേണ്ട. ഞാൻ എല്ലാം പറഞ്ഞിട്ട് ഇത്രയും ഡേയ്‌സ് ആയിട്ടും നീ എന്നെ ഒന്ന് പിന്നെ വിളിച്ചു കൂടി ഇല്ലല്ലോ..?
ലച്ചു പരിഭവം പോലെ പറഞ്ഞു.
'എടി.. അത് ഞാൻ നിന്നോട് സംസാരിക്കാൻ ഉള്ള ഒരു മാനസിക അവസ്‌ഥയിൽ ആയിരുന്നില്ല...'
'ഞാൻ എല്ലാം നിന്നോട് പറഞ്ഞത് അല്ലേ. പിന്നെയും നിനക്ക് എന്താ ഇത്രയും വിഷമം ഇതിൽ. അതോ ഞാൻ പറഞ്ഞത് ഒന്നും നിനക്ക് വിശ്വാസം ആയിട്ടില്ലേ..?
'അങ്ങനെ ഞാൻ പറഞ്ഞോ..? എനിക്ക് നിന്നെ വിശ്വാസം ആണ്.. പക്ഷേ എനിക്കിപ്പോ എല്ലാത്തിൽ നിന്നും ഒരു ബ്രേക്ക് വേണം എന്ന് തോന്നുന്നു.. ഐ ഡോണ്ട് നോ വൈ..'
'എല്ലാത്തിൻ നിന്നുമെന്ന് വച്ചാൽ... എന്നിൽ നിന്ന് കൂടി എന്നല്ലേ..?
അവൾ സംശയം സ്ഫുരിക്കുന്ന കണ്ണുകളോടെ എന്നെ നോക്കി
'അയാം സോറി.. പക്ഷെ എനിക്കിപ്പോ വേറെ വഴിയില്ല..'
'അത്രക്ക് ഒക്കെ ഉണ്ടാകാൻ ഇവിടെ എന്താടാ സംഭവിച്ചേ.. അതോ നീ നേരത്തെ തന്നെ ഇത് തീരുമാനിച്ചു വെച്ചതാണോ..? എന്നെ ഒഴിവാക്കാൻ..?
ലച്ചു വീണ്ടും കുത്തി കുത്തി എന്നോട് ചോദിക്കാൻ തുടങ്ങി
'ലച്ചു പ്ലീസ്... നീ എന്നെ ഒന്ന് മനസിലാക്കു.. എനിക്ക് ഒരിക്കലും പഴയ പോലെ നിന്നോട് മിങ്കിൾ ആവാൻ പറ്റുമെന്ന്
💬 Comments
View all comments