0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 109.9K

തോന്നുന്നില്ല..'

ഞാൻ നിസ്സഹായനായി പറഞ്ഞു

'നിന്നോട് ഒരു കാര്യം ഞാൻ പറഞ്ഞില്ല. അത് ഇത്രയ്ക്ക് വലിയ തെറ്റാണോടാ..? ഒഴിവാക്കാൻ മാത്രം ഒക്കെ ഞാൻ നിന്നോട് ചെയ്തോ..?

'നിന്റെ തെറ്റാണ് എന്നാരു പറഞ്ഞു.. നീ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തത് ഞാനാണ്.. അത് കൊണ്ട് തന്നെ ആണ് എന്റെ ഈ തീരുമാനം..'

ഞാൻ അവളുടെ കണ്ണിൽ നോക്കാതെ പറഞ്ഞു

'നീ എന്ത് ചെയ്തു.. പറ. എന്നോട് പറ.. ഞാനല്ലേ തീരുമാനിക്കേണ്ടത് അത് ബിയർ ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന്..'

'അതൊരിക്കലും നീ അറിയില്ല. അറിഞ്ഞാൽ നീ എന്നോട് ക്ഷമിച്ചു എന്നും വരില്ല..'

അത് പറയുമ്പോൾ എന്റെ നാവ് പൊള്ളുക ആയിരുന്നു

'അറിയണം.. എനിക്ക് അറിയണം.. നീ പറ..'

ലച്ചു വാശി പിടിച്ചു

'നീ അത് ചോദിക്കണ്ട.. ഞാൻ പറയില്ല..'

'എന്നോട് എന്തോ തെറ്റ് ചെയ്തു എന്ന് പറഞ്ഞു നീ എന്നെ ഒഴിവാക്കുന്നു.. പക്ഷെ ആ തെറ്റ് എന്താണെന്ന് പോലും നീ പറയുന്നില്ല.. ഇത് നിനക്ക് തന്നെ ശരിയാണ് എന്ന് തോന്നുന്നുണ്ടോ അർജുൻ..?

'പറയാതെ ഇരിക്കുന്നത് തന്നെ ആണ് ശരി..'

ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.

'നീ ഇത് പറയാതെ എന്നെ ഒഴിവാക്കാമെന്ന് കരുതണ്ട. ഇത് പറയാതെ ഞാൻ ഇവിടുന്ന് പോകില്ല. നീ എന്നെ തല്ലി ഇറക്കിയാലും ഈ ഗേറ്റ് ന്റെ ചോട്ടിൽ ഞാൻ ഇരിക്കും.. എത്ര വേണേലും..'

വാശി കയറ്റിയാൽ ജയിക്കാതേ വിടുന്ന പ്രശ്നം ഇല്ലാത്ത ഒരുത്തിയാണ് ആ പറഞ്ഞത് എന്ന് എനിക്ക് നല്ലത് പോലെ അറിയാം. ലച്ചു വെറും വാക്ക് പറഞ്ഞത് അല്ലെന്ന് തെളിയിക്കാൻ അവൾ

💬 Comments

View all comments