Chapter Title : റോക്കി 3 [സാത്യകി]
ഒന്നും തൊട്ടതെ ഇല്ല. പിറന്ന പടി തന്നെ അവൾ എന്റെ വീടിനുള്ളിലൂടെ വേച്ചു വേച്ചു നടന്നു.
ഉച്ച കഴിഞ്ഞു കുറച്ചു കഴിഞ്ഞു ലച്ചുവിന് വീണ്ടും ഉറങ്ങണം എന്ന് പറഞ്ഞു എന്നെ കൊണ്ട് വീണ്ടും കെട്ടിപ്പിടിപ്പിച്ചു കിടന്നു. അത് ശരിക്കും ഉറക്കം വന്നിട്ടൊന്നും അല്ലായിരുന്നു. അവൾക്ക് എന്നെ കെട്ടിപിടിച്ചു കിടക്കാൻ വേണ്ടി മാത്രം ആയിരുന്നു. എന്റെ നെഞ്ചിൽ കയറി കിടന്നു അവൾ എന്നോട് എന്തൊക്കെയോ സംസാരിച്ചു.. കുറെ നേരം സംസാരിച്ചു സംസാരിച്ചു അവസാനം അവൾ ഉറക്കത്തിനു പിടി കൊടുത്തു. ഇത്തവണ ഞാനും ഉറങ്ങി പോയി.. സമയം എത്ര നേരം കടന്നു പോയെന്നറിയില്ല. ഞങ്ങൾ രണ്ടും ബോധം കെട്ട് കെട്ടിപിടിച്ചു കിടന്നുറങ്ങി.
സന്ധ്യ ആയപ്പോളാണ് ഞങ്ങൾ രണ്ടും ഉണർന്നത്. അതാണേൽ കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടും. കണ്ണ് മെല്ലെ തിരുമ്മി ബെഡിൽ നിന്ന് ഞാൻ അവളെ ഒരു വശത്തേക്ക് ചെരിച്ചു കിടത്തിയിട്ട് എഴുന്നേൽക്കുമ്പോളാണ് പുറത്ത് നിന്നും മഹാൻ എന്നെ വിളിക്കുന്ന ശബ്ദം കേട്ടത്. പുറത്തുള്ളത് മഹാൻ ആണ്. ആൾ വന്നിട്ട് കുറെ നേരം ആയോ..? ഇപ്പോൾ എന്തിനാണ് ഇങ്ങോട്ടൊരു വരവ്..? ആ ചിന്തകൾ മനസ്സിൽ എത്തിയപ്പോൾ ആണ് ലച്ചുവിന്റെ കാര്യം ഞാൻ ഓർത്തത്. ദൈവമേ.. ഇപ്പോൾ ഇവളെ ഈ കോലത്തിൽ മഹാൻ കണ്ടാൽ എന്റെ മാനം പോയത് തന്നെ
'ലച്ചു.. എടി ലച്ചു.. എണീക്ക്.. എടി എണീക്കാൻ..'
ഞാൻ അവളെ തട്ടി വിളിച്ചു
'കുറച്ചു നേരം കൂടി കിടക്കട്ടെടാ.. പ്ലീസ്..'
അവൾ കണ്ണ് തുറക്കാതെ ഉറക്കച്ചടവോടെ പറഞ്ഞു
'എടി ആൾ വന്നു പുറത്ത് നിൽക്കുന്നു. നിന്നെ ഇപ്പോൾ കണ്ടാൽ പ്രശ്നം
💬 Comments
View all comments