Chapter Title : റോക്കി 3 [സാത്യകി]
പോലെ കിടു ആയി തോന്നി. എല്ലാം മനസിന്റെ കളിയാണ്. ഇഷാനി ഇടയ്ക്കൊക്കെ എന്നോട് ഇങ്ങോട്ട് വന്നു മിണ്ടാറുണ്ട്. ഇടയ്ക്ക് റീഡിങ് റൂമിൽ ഞങ്ങൾ തനിയെ സംസാരിച്ചിരിക്കും. അവിടെ ആണേൽ മിക്കപ്പോഴും ആളുകൾ ഒന്നും കാണില്ല. ഞാൻ അവളോട് എന്തോ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് ഫോൺ ബെല്ലടിക്കുന്നത്. സൈലന്റ് ആക്കാൻ മറന്നു പോയല്ലോ എന്നോർത്ത് ഫോൺ എടുത്തപ്പോൾ ലച്ചു
'എടാ നാളത്തെ കല്യാണത്തിന്റെ കാര്യം ഞാൻ പറഞ്ഞില്ലേ.. അതിന് പോകാൻ ഏത് ഡ്രസ്സ് ആണ് ചേരുന്നെ എന്നൊന്നു പറയാമോ..? ഞാൻ നിനക്ക് ടെലിഗ്രാം ഇട്ടിട്ടുണ്ട്. ഒന്ന് നോക്കിയേ..'
സ്പീക്കർ അല്ലെങ്കിലും ലച്ചു പറയുന്നത് ഇഷാനിക്ക് കേൾക്കാമായിരുന്നു. അവൾ പക്ഷെ ഒരു ബുക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പോലെ ഇരുന്നു
'എനിക്ക് എങ്ങനെ അറിയാനാണ് ലച്ചു അതൊക്കെ. നീ അല്ലേ എന്നേക്കാൾ ഫാഷൻ സെൻസ് ഉള്ള ആൾ.. നിനക്ക് ഇഷ്ടം ഉള്ളത് ഇട്ടോണ്ട് പോ..'
ഞാൻ പറഞ്ഞു
'എനിക്ക് കൺഫ്യൂഷൻ ആട.. നിനക്ക് ഇഷ്ടം ആയത് പറ. ഒന്ന് നോക്കെടാ നീ..'
ഞാൻ ടെലിഗ്രാം ഓപ്പൺ ചെയ്തപ്പോൾ അഞ്ചെട്ട് ഡ്രെസ്സിന്റെ പിക്കുണ്ട്. അതിൽ നാലിന്റെയും പേര് പോലും എനിക്കറിയില്ല.. ഞാൻ അത് ഇഷാനിക്ക് നേരെ നീട്ടി. അവളോട് ആംഗ്യത്തിൽ ഏതാണ് നല്ലതെന്ന് ചോദിച്ചു. അവൾ ഫോൺ വാങ്ങി ശബ്ദം ഉണ്ടാക്കാതെ ഒരു ബ്ലൂ ഡ്രസ്സ് കൊള്ളാം എന്ന് കാണിച്ചു. ഞാൻ അത് കൊള്ളാം എന്ന് ലച്ചുവിനോടും പറഞ്ഞു
'ഓഹ്.. ഞാനും ആദ്യം സെലക്ട് ആക്കിയത് അതാടാ.. താങ്ക്സ്.. ഉമ്മ....'
അവളുടെ നീട്ടി ഉള്ള ഉമ്മ ഇഷാനി കേട്ടു. അവൾ വല്ലാതെ ആയി.
💬 Comments
View all comments