0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110K

എനിക്കും ചെറിയ ചടപ്പ് ആയി.

'ശെരി നീ പിന്നെ വിളിക്ക്. ഞാൻ കോളേജിൽ ആണ്..'

ഞാൻ പെട്ടന്ന് തന്നെ കോൾ കട്ട് ചെയ്യാൻ ശ്രമിച്ചു

'ഞാൻ തന്നത് താ. എന്നിട്ട് പൊക്കോ..'

ഇവൾ എന്നെ നാണം കെടുത്തും. ഞാൻ മനസ്സിൽ പറഞ്ഞു

'എന്ത്..?

'ഒരുമ്മ താടാ പുണ്ടെ. നിനക്ക് എന്തൊരു നാണം ആണ്..'

മൈര് എന്റെ തൊലി ഉരിഞ്ഞു റീഡിങ് റൂമിലെ ചവിട്ടി ആയത് പോലെ തോന്നി. ഇഷാനിക്ക് അവിടുന്ന് എണീറ്റ് പോണോ ഇരിക്കണോ എന്നറിയാതെ ആയി

'ഒന്ന് പോയെടി ഞാൻ കോളേജിൽ ആണ്..'

'കോളേജിൽ ആണേൽ എന്താ.. ഉമ്മ തന്നാൽ പ്രിൻസിപ്പൽ പിടിച്ചു വിഴുങ്ങുമോ.. നീ താ മോനെ ദിനേശാ..'

'ലച്ചു നീ വച്ചേ. ദേ കൃഷ്ണ വരുന്നു. ബൈ..'

ഉമ്മ കൊടുക്കാതെ തന്ത്രപരമായി ഞാൻ കട്ട് ചെയ്തു. കൃഷ്ണയുടെ പേര് പറഞ്ഞത് കൊണ്ട് ഇനി വിളിക്കുകയും ഇല്ല. എന്നാലും ഇഷാനിയുടെ അടുത്ത് വച്ചു ലച്ചു ഉമ്മ ചോദിച്ചത് ഒരു വല്ലാത്ത ഊമ്പൽ ആയി പോയി

'ഭയങ്കര റൊമാൻസ് ആണല്ലോ..'

എന്റെ ജാള്യത കണ്ട് ഇഷാനി പറഞ്ഞു

'ഓ അവൾ ചില സമയത്തു പിള്ളേരെ പോലാ..'

നാണം കെട്ട് തൊലി ഉരിയുന്നതിന് ഇടയിലും ഞാൻ പറഞ്ഞൊപ്പിച്ചു. ഇഷാനി കളിയാക്കിയ പോലെ ഒന്ന് ചിരിച്ചു

'നിങ്ങൾ പിന്നെ എങ്ങനാ സംസാരിക്കുമ്പോ റൊമാൻസ് ഒന്നും ഇല്ലേ..?

ഞാൻ ഇഷാനിയോട് ചോദിച്ചു

'ആര്..?

ചോദ്യം മനസിലാകാത്ത പോലെ അവൾ നെറ്റി ചുളിച്ചു.

'നീയും നിന്റെ ഉണ്ണിയേട്ടനും..'

എന്റെ ആണ് വർത്തമാനം അവൾക്ക് അത്ര രസിച്ചില്ല എന്ന് മുഖം കണ്ടപ്പോ തോന്നി.

💬 Comments

View all comments