0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110K

ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ അവൾ ഇല്ല എന്ന മട്ടിൽ തലയാട്ടി

'അതെന്താ.. നിങ്ങൾ ഇപ്പോളും പഴയ നൂറ്റാണ്ടിൽ വല്ലോം ആണോ..? പിന്നെ നിങ്ങൾ എന്തുവാ സംസാരിക്കാറുള്ളത്..?

ഞാൻ വിടാതെ ചോദിച്ചു

'അർജുൻ.. നീ വാങ്ങും.. ആവശ്യമില്ലാത്തത് ചോദിച്ചാൽ ആണേ..'

ഇഷാനി എന്നോട് ദേഷ്യപ്പെട്ടു. എന്റെ ചോദ്യം അവൾക്ക് ഒട്ടും ഇഷ്ടം ആകുന്നില്ല

'ആവശ്യം ഇല്ലാത്തത് ആണോ അപ്പോ നിങ്ങൾ പറയാറുള്ളത്.. മ്മ് മനസിലായി..'

ഞാൻ അവളെ മാക്സിമം ഇറിറ്റേറ്റ് ചെയ്യാൻ നോക്കി. അവൾ എണീറ്റ് പോകാൻ തുടങ്ങിയപ്പോൾ ഞാൻ പുറകെ നടന്നു ചോദിക്കാൻ തുടങ്ങി

'നിങ്ങൾ തമ്മിൽ റൊമാന്റിക് ആയി ഒന്നും സംസാരിക്കാറില്ലേ.. ഇത്രയും നാളായിട്ടും. രണ്ടും ചേരുന്നത് തന്നെ..'

'അർജുൻ എനിക്ക് ഇതൊന്നും ഇഷ്ടം അല്ല. നീ ഈ ചോദിക്കുന്നത് ഒട്ടും ഇഷ്ടം അല്ല..'

ഇഷാനി ദേഷ്യത്തോടെ പറഞ്ഞു

'ഇഷ്ടം അല്ലെന്ന് വച്ചാൽ എന്താ.. ഇതിനോട് ഒന്നും താല്പര്യം ഇല്ലെന്നോ.. അതോ.. റൊമാൻസ് ഒക്കെ കല്യാണം കഴിഞ്ഞു ആണോ..?

'അർജുൻ നീ ശരിക്കും എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും.. ഞാൻ വെറുതെ പറയുവല്ല..'

കണ്ണുരുട്ടി കൊണ്ട് ഇഷാനി പറഞ്ഞു

'നിനക്ക് പറയാൻ നാണം ആണെന്ന് അറിയാം. രണ്ടും നല്ല റൊമാൻസ് ആയിരിക്കും. മിണ്ടാപ്പൂച്ച കലം ഉടയ്ക്കും എന്നല്ലേ..'

അത് പറഞ്ഞതും ഇഷാനി കൈ നീട്ടി എന്റെ കയ്യിൽ ഒരടി തന്നു

'ഇതെന്തിനാ അടിച്ചത്. ഞാൻ കാര്യം അല്ലേ പറഞ്ഞത്..'

'നിനക്ക് കുറച്ചു കൂടുന്നുണ്ടേ..'

അവൾ എന്റെ അടുത്ത് നിന്നും ഒഴിവാകാൻ ശ്രമിച്ചു

'ഞാൻ പറഞ്ഞത് ഇല്ലാത്തത് വല്ലോം ആണോ.. ഇനിയിപ്പോ നീ പറഞ്ഞത് സത്യം

💬 Comments

View all comments