0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.1K

ആണേൽ തന്നെ ഇതൊക്കെ കല്യാണം കഴിഞ്ഞു സാധാരണ അല്ലേ.. അതിനും നീ എന്തിനാ ചൂടാവുന്നെ. നിങ്ങളുടെ പ്രൈവസി ഞാൻ പറയുന്ന കൊണ്ടാണോ.. എങ്കിൽ നിർത്താം..'

'നീ ഒന്ന് നിർത്തുവോ.. എനിക്ക് ഇഷ്ടം അല്ല ഈ ടോക്..'

'ഞാൻ ഇനി ഒന്നും പറയുന്നില്ല. കല്യാണം കഴിഞ്ഞു റൊമാൻസ് ആകുമ്പോൾ നീ ഞാനീ പറഞ്ഞത് ഒക്കെ ഓർത്ത് ചിരിക്കും..'

'എനിക്ക് ആരെയും കല്യാണവും കഴിക്കണ്ട.. ആരുടെയും റൊമാൻസും വേണ്ട..'

ഇഷാനി പൊട്ടിത്തെറിച്ച പോലെ പറഞ്ഞ. എനിക്ക് പെട്ടന്ന് ഒന്നും മനസിലായില്ല

'കല്യാണം വേണ്ടന്നോ.. അതെന്ത് പറ്റി..?

എന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി അവൾ പോകാൻ ശ്രമിച്ചു. പക്ഷെ അവളുടെ കയ്യിൽ പിടിച്ചു നിർത്തിയപ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കാൻ വിഷമിക്കുന്നത് ഞാൻ ശ്രദ്ധിച്ചു

'നീ എന്താ പറഞ്ഞത്..? നിന്റെ മാര്യേജ് എന്ത് പറ്റി..?

ഞാൻ അവളെ തടഞ്ഞു നിർത്തി ചോദിച്ചു

'ഒന്നും പറ്റിയില്ല.. ഞാൻ പോട്ടെ..'

അവൾ കൈ വിടാൻ വേണ്ടി ബലം പിടിച്ചു. പക്ഷേ ഞാൻ മുറുക്കെ തന്നെ പിടിച്ചു

'എന്തോ പറ്റിയിട്ടുണ്ട്. നീ കാര്യം പറ..'

'ഒന്നുമില്ലടാ.. അങ്ങനെ ഒന്നും ഇല്ലായിരുന്നു..'

ഒടുവിൽ അവളിൽ നിന്ന് അത് പുറത്ത് വന്നു

'എന്തില്ല എന്ന്..?

വ്യക്തത വരുത്താൻ ഞാൻ വീണ്ടും ചോദിച്ചു

'എനിക്ക് കല്യാണ ആലോചന ഒന്നും ഇല്ലായിരുന്നു.. ഞാൻ വെറുതെ കള്ളം പറഞ്ഞതാ..'

പന്ന പുണ്ട മവളെ..... അതാണ് ഞാൻ മനസിൽ വിളിച്ചത്. അപ്പോൾ അങ്ങനെ ഒരു ആലോചന വന്നിട്ടേ ഇല്ലേ..? പിന്നെ എന്തിനാണ് ഇവൾ ഇത്രയും കാലം എന്നേ പറഞ്ഞു പറ്റിച്ചത്.. തെറി ഒഴിവാക്കി

💬 Comments

View all comments