0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.2K

ഞാൻ ഈ ചോദ്യം അവളോട് തന്നെ ചോദിച്ചു

'വെറുതെ.. ഒരു തമാശയ്ക്ക് പറഞ്ഞതാ..'

അവൾ നിഷ്കളങ്കമായി പറയുന്നത് കണ്ടു എനിക്ക് പെരുത്ത് കയറി

'എന്തിന്...?

എന്റെ ചോദ്യം ഉറച്ചതായിരുന്നു. അവൾ മറുപടി പറയാൻ തെല്ലൊന്ന് ഭയന്നത് പോലെ തോന്നി

'ചുമ്മാ.. ഒരു പ്രാങ്ക് പോലെ.. നിന്നെ പറ്റിക്കാൻ..'

തന്റെ ഉള്ളിലെ അപകർഷതാ ബോധം ആണ് ആ കള്ളം പറയിച്ചത് എന്ന് അവൾ പറഞ്ഞില്ല. എന്ത് പറഞ്ഞാലും അർജുൻ തന്നോട് പിണങ്ങും എന്ന് അവൾക്ക് നല്ല ഉറപ്പായിരുന്നു

'കല്യാണം പറഞ്ഞാണോ പ്രാങ്ക് നിന്റെ..?

ഞാൻ ദേഷ്യത്തിൽ ചോദിച്ചു

'അത്.. നീ പണ്ട് ഒരു ജൂനിയർ പെണ്ണിനോട് ഇഷ്ടം ആണെന്ന് പറയാൻ പോയില്ലേ.. ഞാനും അത് പോലെ ഉദ്ദേശിച്ചുള്ളൂ..'

അവൾ പേടിച്ചു വിക്കി വിക്കി പറഞ്ഞു

മുമ്പൊരിക്കൽ അവളെ ചുമ്മാ ഒന്ന് ഇളക്കാൻ വേണ്ടി അങ്ങനെ ഒന്ന് ഞാൻ പറഞ്ഞിരുന്നു. അതിന് ശേഷം ആണ് ലക്ഷ്മി അവളുടെ പിക് എടുക്കുന്നതും ഇഷാനി കോളേജ് വിട്ടു പോകാൻ തീരുമാനിച്ചതും എല്ലാം. അതും ഇതും പക്ഷെ ഒരു ബന്ധം ഇല്ലാത്ത കേസ് ആണല്ലോ

'അത് ഞാൻ പിറ്റേന്ന് തന്നെ നിന്നോട് പറഞ്ഞില്ലേ വെറുതെ ആണെന്ന്... നീയൊ..? ഇപ്പോൾ എത്ര മാസം ആയി എന്നെ പറ്റിക്കുന്നു..'

'കുറെ ആയപ്പോ നീ ശരിക്കും വിശ്വസിച്ച പോലെ ആയി. പിന്നെ നിന്നോട് കള്ളം പറഞ്ഞെന്ന് പറയാൻ ഒരു പേടി ആയി. ഞാൻ സത്യം ആയും നിന്നോട് തുറന്നു പറഞ്ഞെന്നെ. പക്ഷെ പറ്റിയില്ല..'

ഇഷാനി എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. അതൊന്നും പക്ഷെ അർജുന്റെ ഉള്ളിൽ കയറിയില്ല

'ഒരു കാര്യം ഞാൻ

💬 Comments

View all comments