0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.2K

ചോദിക്കട്ടെ. നമ്മൾ നല്ല കമ്പനി ആയി വരുമ്പോൾ ആണ് നീ ഇത് പറയുന്നത്. അതിൽ പിന്നെ ഞാൻ നിന്നോട് ഒരു ഗ്യാപ് ഇട്ടത് നീ കല്യാണം ഉറപ്പിച്ച കൊച്ചാണ്, നമ്മൾ ആയി ആൾറെഡി കഥകൾ ഒക്കെ ഉള്ളത് കൊണ്ടും അതൊന്നും നിനക്ക് പിന്നെ ഒരു ബുദ്ധിമുട്ട് ആകാതെ ഇരിക്കാനും ആണ്. പക്ഷെ അങ്ങനെ ഒന്നും ഇല്ല എന്നറിഞ്ഞിട്ടും നീ എന്തിനാണ് എന്റെ അടുത്ത് നിന്ന് അകലം ഇട്ടത്.. എന്റെ അടുത്ത് വരാതെ ഇരുന്നത്..?

ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു

'എടാ.. അത്.. അത് കഴിഞ്ഞു പെട്ടന്ന് നീയും ലക്ഷ്മിയും ആയി സെറ്റ് ആയി. ഞാൻ അതാ പിന്നെ....'

'വേണ്ട.. നീ കൂടുതൽ ഒന്നും പറയണ്ട. നിനക്ക് എന്റെ അടുത്ത് നിന്നും ഒരു ഡിസ്റ്റൻസ് ഇടണമായിരുന്നു.. അതിന് നീ ഒരു കള്ളം കണ്ടു പിടിച്ചു..'

അവളുടെ കൈ വിട്ടു കൊണ്ട് ഞാൻ പറഞ്ഞു

'എടാ അങ്ങനെ ഒന്നും അല്ലേടാ...'

അവൾ എന്റെ കയ്യിൽ കയറി പിടിച്ചു. ആ കൈ ബലമായി പിടിച്ചു മാറ്റി ഞാൻ അവളോട് ഉച്ചത്തിൽ ദേഷ്യപ്പെട്ടു

'മതി മൈരേ.. നിർത്ത് നീ.. എല്ലാം നീ കാരണം ആണ്.. നീ കാരണം...'

ഞാൻ തെറി വിളിച്ചത് കേട്ട് ഇഷാനി നല്ല പേടിയിലും വിഷമത്തിലും എന്നെ നോക്കി. അന്ന് മുഴുവൻ അവളെന്നെ പറഞ്ഞു കൺവീൻസ് ചെയ്യിക്കാൻ നോക്കിയെങ്കിലും ഞാൻ അവൾക്ക് ചെവി കൊടുത്തതെ ഇല്ല... ഒരു കണക്കിന് ഞാൻ പറഞ്ഞത് നേരായിരുന്നു.. അവളാണ് എല്ലാത്തിനും കാരണം.. അവളുടെ നശിച്ച കള്ളം.. അവൾ കല്യാണം ഉറപ്പിച്ചു എന്ന കള്ളം

💬 Comments

View all comments