Chapter Title : റോക്കി 3 [സാത്യകി]
പറഞ്ഞില്ല എങ്കിൽ ഒരിക്കലും ഞാൻ ലച്ചുവിനോപ്പം സെറ്റ് ആവില്ലായിരുന്നു. ഇപ്പോൾ ഞാൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു...
അന്ന് വൈകിട്ടും ഇഷാനിയുടെ കോൾ ഞാൻ എടുത്തില്ല. അവളുടെ മെസ്സേജ് തുരുതുരെ വന്നൊണ്ട് ഇരുന്നു
'നമ്മൾ ഇപ്പോൾ അല്ലേടാ ഒന്ന് പഴയ പോലെ മിണ്ടി തുടങ്ങിയെ.. ഇനിയും പിണങ്ങി ഇരിക്കണോ.. എത്ര തവണ സോറി പറഞ്ഞു ഞാൻ..'
സോറി കൊണ്ട് പോയി നിന്റെ കൂതിയിൽ തിരുക് മൈരേ..- എന്ന് തിരിച്ചു അയക്കണം എന്ന് ഞാൻ കരുതിയതാണ്.. പക്ഷെ അവളുടെ ആ മെസ്സേജിന് ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല
പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ അവളെ ഞാൻ കണ്ടില്ല. ബെല്ലടിക്കാൻ ഇനിയും കുറച്ചു മിനിറ്റ് കൂടിയുണ്ട്. ഇനി അഥവാ അവൾ വന്നാൽ കുറച്ചു കുരു പൊട്ടിക്കാൻ ഞാൻ കൃഷ്ണയുടെ സീറ്റിൽ പോയി ഇരുന്നു. കൃഷ്ണ ഒരു കൈ എന്റെ തോളിൽ വച്ചിരുന്നു. ഞങ്ങൾ രണ്ട് പേരും തനിയെ ബെഞ്ചിൽ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ഇഷാനി ക്ലാസ്സിലേക്ക് കയറി വന്നത്. വന്ന ഉടനെ തന്നെ അവൾ എന്റെ അടുത്തേക്ക് വന്നു. കൃഷ്ണ ഉണ്ടെങ്കിലും അവൾ എന്റെ അടുത്തേക്ക് വന്നു. അത് എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും അതിലും ഞെട്ടിച്ചത് അവളുടെ വേഷം ആയിരുന്നു. എന്നെ മാത്രം അല്ല കൃഷ്ണയെയും അത് ചെറുതായ് ഞെട്ടിച്ചു. ഒരിക്കൽ ഞാൻ അവൾക്ക് വാങ്ങി കൊടുത്തെന്നു പറഞ്ഞു അവൾ വഴക്ക് ഉണ്ടാക്കി കളഞ്ഞിട്ട് പോയ, പിന്നീട് കൃഷ്ണ എടുത്തു ഇട്ടപ്പോൾ എന്നോട് വഴക്ക് ഇട്ട അതേ പിങ്ക് ഡ്രസ്സ്.. ഇതെങ്ങനെ ഇവൾക്ക് കിട്ടി
'നിന്റെ കയ്യിൽ നിന്ന് വാങ്ങിയതാണോ..?
ഞാൻ
💬 Comments
View all comments