Chapter Title : റോക്കി 3 [സാത്യകി]
കൃഷ്ണയോട് ചോദിച്ചു
'ഏയ് അല്ല. അവൾ വേറെ വാങ്ങിയത് ആണ്..'
കൃഷ്ണ എന്നോട് പറഞ്ഞു
കൃഷ്ണ ഇരിക്കുന്നത് വക വയ്ക്കാതെ ഇഷാനി എന്റെ മുന്നിൽ വന്നു ഡ്രസ്സ് ശരിക്കും കാണത്തക്ക വിധം ഒന്ന് വട്ടം കറങ്ങി. ഡിറ്റർജന്റിന്റെ പരസ്യത്തിലെ മോഡൽ കറങ്ങുന്നത് പോലെ. പക്ഷെ നല്ല രസം ഉണ്ടായിരുന്നു. ഒരു ബേബി ഡോൾ മാതിരി.. നല്ല ക്യൂട്ട് ആയിരുന്നു ഇഷാനിയെ ആണ് ഡ്രെസ്സിൽ കാണാൻ.. അവൾ കറങ്ങി തിരിഞ്ഞു നിന്നപ്പോൾ ഞാൻ അറിയാതെ പുഞ്ചിരിച്ചു പോയി. എന്റെ പിണക്കം എനിക്കിനിയും തുടർന്ന് കൊണ്ട് പോകാൻ പറ്റില്ല. ചിരിച്ചു പോയില്ലേ.. എന്റെ ചിരി കണ്ടപ്പോ അവൾക്കും ആശ്വാസം ആയി. പിണക്കം തീർന്നു കിട്ടിയല്ലോ..
'നീ കൂടെ ഇട്ടോണ്ട് വന്നിരുന്നേൽ നല്ല രസം ആയിരുന്നു.. ആരാ കൂടുതൽ ഗ്ലാമർ എന്ന് നോക്കായിരുന്നു..'
ഞാൻ കൃഷ്ണയോട് അവളുടെ ഡ്രെസ്സിനേ പറ്റി പറഞ്ഞു
'ഓ അതിപ്പോ ഞാൻ ഇടണ്ടല്ലോ.. ജുന് ജി ഹ്യുന് തന്നെ ഗ്ലാമർ..'
കൃഷ്ണ ഇടയ്ക്ക് അവളെ കളിയാക്കി കൊറിയൻ നടിമാരുടെ പേര് വിളിക്കുന്നത് അവൾക്ക് അറിയില്ല. ഇഷാനി കാര്യം അറിയാതെ എന്നെ നോക്കി കണ്ണ് മിഴിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല എങ്കിലും അവളെ നോക്കി കണ്ണിറുക്കി. എന്റെ പിണക്കം മാറിയത് ആയിരുന്നു അവൾക്ക് വലിയ കാര്യം. അതോണ്ട് അവൾ അത് മറന്നു
'എന്നാലും നിന്നോട് ഞാൻ മിണ്ടാൻ പാടില്ലാത്തത് ആണ്.. നീ ഈ ഡ്രസ്സ് ഇട്ടു വന്നപ്പോൾ പെട്ടന്നുള്ള എക്സൈറ്റ്മെന്റിൽ ഞാൻ അറിയാതെ ചിരിച്ചു പോയതാ..'
പിന്നെ അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ഞാൻ പറഞ്ഞു
'അതെനിക്ക് അറിയാമായിരുന്നു.. അതല്ലേ
💬 Comments
View all comments