0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.5K

ഞാൻ ഇന്ന് തന്നെ അതിട്ടോണ്ട് വന്നത് മോനെ..'

ഇഷാനി ഒരു കുസൃതി ചിരിയോടെ പറഞ്ഞു

'എടി വിളച്ചിൽ പിടിച്ചവളെ.. എന്നാലും ആ ഡ്രസ്സ്‌ നിനക്ക് എവിടുന്ന് കിട്ടി.. ഞാൻ മിക്കയിടത്തും അത് തപ്പിയതാണ് അന്ന്..'

'അതൊക്കെ സീക്രെട്.. പറയൂല..'

ഇഷാനി ചുമ്മാ പറഞ്ഞു

' ഓ അങ്ങനെ ആണോ.. എന്നാൽ നീ പറയണ്ട..'

ഞാൻ ചെറിയ ദേഷ്യം കാണിച്ചു പറഞ്ഞു

'അയ്യോ പിണങ്ങല്ലേ.. ഞാൻ അത് മിന്ത്രയിൽ നിന്നും വാങ്ങിയതാ.. ഒരു ദിവസം ഞാൻ ചുമ്മാ നോക്കിയപ്പോൾ അതിൽ കിടക്കുന്നത് കണ്ടു. അപ്പോൾ ഓർഡർ ചെയ്തു.. എപ്പോ ഇടണം എന്ന് ആലോചിച്ചോണ്ട് ഇരിക്കുവായിരുന്നു.. അപ്പോളാ നിന്റെ പിണക്കം.. എങ്കിൽ പിന്നെ ഇപ്പോൾ ഇട്ടു ഞെട്ടിക്കാം എന്ന് കരുതി..'

ഇഷാനി ഒറ്റ ശ്വാസത്തിൽ പറഞ്ഞു

'നീ കൊള്ളാല്ലോ.. എന്നോട് എന്തെങ്കിലും കാര്യത്തിന് പിണങ്ങിയാൽ എത്ര ദിവസം മിണ്ടാതെ മൈൻഡ് ഇല്ലാതെ നടക്കും നീ. ഞാൻ പിണങ്ങിയാൽ അപ്പോൾ തന്നെ മിണ്ടണം അല്ലേ..?

'മിണ്ടണം.. ഞാൻ പിണങ്ങി ഇരിക്കും. പക്ഷെ എന്നോട് നീ പിണങ്ങി ഇരിക്കാൻ പറ്റില്ല..'

ഒരു അധികാരത്തിൽ എന്ന പോലെ ഇഷാനി പറഞ്ഞു. ശരിക്കും ആ ഫേക്ക് കല്യാണത്തിന്റെ വിഷയത്തിന് ശേഷം ഞങ്ങൾ മനസ് തുറന്നു സംസാരിക്കുന്നത് ഇന്നാണ്. അവളന്നു ആ കള്ളം പറഞ്ഞില്ലായിരുന്നു എങ്കിൽ എല്ലാം വേറെ രീതിയിൽ ആയേനെ. ലച്ചു എന്റെ ജീവിതത്തിലേക്ക് വരികയെ ഇല്ലായിരുന്നു. എല്ലാത്തിനും അപ്പുറം മറ്റൊരു ചിന്ത വീണ്ടും എന്റെ മനസ്സിൽ അലയടിക്കാൻ തുടങ്ങി. ഇഷാനി വിരഹത്തിന്റെ കാര്യം കള്ളം പറഞ്ഞതാണ്.. അതായത് അവളിപ്പോളും സിംഗിൾ ആണ്.. ആ കാര്യം

💬 Comments

View all comments