Chapter Title : റോക്കി 3 [സാത്യകി]
ഓർക്കുമ്പോ എന്തോ ഒരു ചാഞ്ചാട്ടം എന്റെ മനസ്സിൽ ഉള്ളത് പോലെ. എന്നാൽ കൂടുതൽ ഞാൻ ചിന്തിച്ചപ്പോൾ എന്നെ പോലെ ഒരാൾ അവൾക്ക് ഒട്ടും മാച്ച് അല്ല എന്ന് എനിക്ക് തോന്നി. എന്റെ ഈ ദുഷിച്ച സ്വഭാവങ്ങൾ ഒക്കെ അവളുടെ ജീവിതത്തിൽ വേണ്ട.. ഒരുപക്ഷെ അന്ന് അവളാ കള്ളം പറഞ്ഞത് നല്ലതിന് ആകും.. അല്ലെങ്കിൽ ഞാൻ അവളെ പ്രൊപ്പോസ് ചെയ്തു ഒരുപക്ഷെ ഞങ്ങൾ ലവേഴ്സ് ആയേനെ. അവൾ കുറച്ചു കൂടി ബെറ്റർ ആയ ഒരാളെ അർഹിക്കുന്നു.. ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു..
ഇഷാനിയെ മനസിൽ നിന്ന് മാറ്റിയത് പോലെ ലച്ചുവിനെ ലൈഫിൽ നിന്നും മാറ്റുക എന്നതായിരുന്നു എന്റെ അടുത്ത ടാസ്ക്. എന്നാൽ അതത്ര എളുപ്പം ആയിരുന്നില്ല. ലക്ഷ്മി ഓരോ ദിവസവും എന്നോട് കൂടുതൽ അടുത്ത് കൊണ്ടിരുന്നു. ആഴ്ചയിൽ ഒരിക്കൽ എങ്കിലും അവൾ എന്നെ കാണാൻ വന്നൊണ്ട് ഇരുന്നു. ഞാൻ ഇടയ്ക്ക് വിളിക്കാതെ ഇരുന്നാൽ പോലും അവൾ പിണക്കം ഒന്നും കാണിക്കാതെ എന്നെ വിളിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് ചിലപ്പോൾ ഒക്കെ ഫ്രിഡ്ജിൽ നിന്ന് അവളെന്റെ ലിക്കർ എടുത്തു അടിക്കാറുണ്ട്. ഓവർ ആകാറില്ല എങ്കിലും രണ്ടെണ്ണം ചെന്നു കഴിഞ്ഞാൽ അവളൊരു വൈബ് ആണ്. ആകെ ഉള്ള ബുദ്ധിമുട്ട് എന്നെ ചുമ്മാ കടിക്കുകയും മാന്തുകയും ഒക്കെ ചെയ്യുന്നത് ആയിരുന്നു. തണ്ണി ചെന്നാൽ അവൾക്ക് കുറച്ചു സ്നേഹവും ഉപദ്രവവും ഒക്കെ കൂടും..
'നീ രണ്ടെണ്ണം ചെന്നാൽ ഭയങ്കര ഡേയ്ഞ്ചർ ആണല്ലോ.. ദേ എന്റെ കയ്യിലെ തൊലി ഒക്കെ പോയി..'
ഞാൻ അവൾ മാന്തിയ കയ്യിലെ പാട് കാണിച്ചു കൊണ്ട് പറഞ്ഞു. അവൾ സോഫയിൽ
💬 Comments
View all comments