Chapter Title : റോക്കി 3 [സാത്യകി]
കാൽ നീട്ടി എന്തോ രസിച്ചു കാണുന്ന ഭാവത്തിൽ എന്നെ നോക്കി ഇരിക്കുക ആയിരുന്നു..
'സത്യം ആട.. ലിക്കർ ചെന്നാൽ ഞാൻ ചിലപ്പോൾ സൈക്കോ ആണ്.. ഒരു തവണ ഞാനൊരാളെ കൊല്ലണ്ടത് ആയിരുന്നു..'
ലച്ചു മദ്യത്തിന്റെ ലഹരിയിൽ അടിച്ചു വിട്ടതാണെന്ന് ആണ് ഞാൻ ആദ്യം കരുതിയത്..
'തള്ളാതെ ലച്ചു. ഉള്ളിൽ മില്ലി ചെന്നാൽ നീ ഗില്ലി ഒന്നും ആവില്ല..'
ഞാൻ കളിയാക്കി പറഞ്ഞു.
'തള്ളല്ല മോനെ.. സത്യം.. '
അന്നത്തെ ആ വീരകൃത്യം ലച്ചു എനിക്ക് മുന്നിൽ വെള്ളമടിച്ചു കുഴഞ്ഞ ശബ്ദത്തിൽ അവതരിപ്പിച്ചു
'കഴിഞ്ഞ വർഷം ആണ്.. നമ്മുടെ കോളേജിൽ എന്തോ പരുപാടി നടക്കുവാണ്... കോപ്പ് അതെന്താ എന്ന് ഇപ്പോൾ ഓർമ കിട്ടുന്നില്ല.. ആ എന്തോ പരുപാടി.. അന്ന് ഞാൻ അടിച്ചു നല്ല ഫിറ്റ് ആരുന്നു. ഞങ്ങൾ എല്ലാം ഫിറ്റ് ആയിരുന്നു.. ആ ഫിറ്റിന്റെ പുറത്താണ് ഞങ്ങൾ പൊളിറ്റിക്സ് ലെ വർഷയേ സ്കെച്ച് ഇടുന്നത്. അവൾ കുറെ ആയി ഞങ്ങൾ ആയി സീൻ ആയിരുന്നു.. അന്ന് അവളെ ഞങ്ങൾക്ക് കെമിസ്ട്രി ലാബിന്റെ അവിടെ വച്ചു ഒറ്റയ്ക്ക് കിട്ടി.. ആ ഫിറ്റിന്റെ പുറത്ത് ഞങ്ങൾ അവളെ പിടിച്ചു കുറെ പൊട്ടിച്ചു.. എന്നിട്ടും കലി തീരാതെ ഞങ്ങൾ ലാബിൽ നിന്ന് എന്തോ കുന്ത്രാണ്ടം എടുത്തു അവളുടെ അണ്ണാക്ക് വഴി ഒഴിച്ചു. മൈര് അതിന്റെ പേര് എന്തായിരുന്നു...?
ലച്ചു ലാബിൽ വച്ചു ഒഴിച്ച സാധനത്തിന്റെ പേര് ആലോചിച്ചു
'സൽഫ്യൂരിക് ആസിഡ്..!
ഞാൻ വെറുതെ പറഞ്ഞു
'പോടാ പൊട്ടാ.. അതൊക്കെ ഒഴിച്ചാൽ ചത്തു പോകും. ഇതത്ര വിഷയം ഒന്നും അല്ലെന്നാണ് അലീന പറഞ്ഞത്. ആ
💬 Comments
View all comments